23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സിനുകൾ ഏറെ ഫലപ്രദം; പ്രതിരോധ ശേഷിയിൽ രാജ്യം മുൻപന്തിയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
Kerala

രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സിനുകൾ ഏറെ ഫലപ്രദം; പ്രതിരോധ ശേഷിയിൽ രാജ്യം മുൻപന്തിയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ഒമിക്രോണിന്റെ ബിഎഫ് 7 അടക്കമുള്ള വകഭേദങ്ങളെ പ്രതിരോധിക്കാൻ രാജ്യത്ത് വിതരണം ചെയ്ത വാക്‌സിനുകൾ ഫലപ്രദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. കൊറോണയുടെ വകഭേദമായ ഒമിക്രോൺ ബിഎഫ് 7 കണ്ടെത്തിയെങ്കിലും ഇവയുടെ വ്യാപനം രാജ്യത്ത് കാര്യമായി റിപ്പോർട്ട് ചെയ്തിട്ടില്ല. മരണ നിരക്ക്, ആശുപത്രി സഹായം തേടേണ്ടി വരുന്ന രോഗികളുടെ എണ്ണം എന്നിവയിൽ വർദ്ധന ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ഇതുവരെ 220.15 കോടി കൊറോണ വാക്‌സിനുകളാണ് വിതരണം ചെയ്തത്. ഇതിൽ 95.14 കോടി രണ്ടാം ഡോസ് വാക്‌സിനും 22.4 കോടി ബൂസ്റ്റർ വാക്‌സിനും ഉൾപ്പെടുമെന്നും മൻസുഖ് മാണ്ഡവ്യ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 44,397 വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.

അന്താരാഷ്ട തലത്തിൽ നാലാം തരംഗവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ആരോഗ്യമന്ത്രാലയം സൂക്ഷമമായി നിരീക്ഷിച്ച് വരികയാണ്. 8,700 അന്താരാഷ്‌ട്ര വിമാനങ്ങളിൽ നിന്നുള്ള പതിനഞ്ച് ലക്ഷത്തോളം യാത്രക്കാരെ ഇതുവരെ പരിശോധനയ്‌ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിൽ ഇരുന്നൂറ് പേർക്ക് മാത്രമാണ് ഒമിക്രോൺ ബിഎഫ്7 സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

Related posts

80 തീരദേശ റോഡുകളുടെ നവീകരണം ഇന്ന് (ഫെബ്രുവരി 12) തുടങ്ങും

Aswathi Kottiyoor

മകളെ യാത്രയാക്കാനെത്തിയ പിതാവ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണു മരിച്ചു.

Aswathi Kottiyoor

ശബരിമല മേൽശാന്തി നിയമനരീതി മാറ്റാനാകില്ല: ദേവസ്വം ബോർഡ്.

Aswathi Kottiyoor
WordPress Image Lightbox