22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • റേ​ഷ​ന്‍ കാ​ര്‍​ഡ് ബാ​ര്‍​കോ​ഡ് സ്‌​കാ​നിം​ഗ് സം​വി​ധാ​നം ഇ​ന്നു മു​ത​ല്‍
Kerala

റേ​ഷ​ന്‍ കാ​ര്‍​ഡ് ബാ​ര്‍​കോ​ഡ് സ്‌​കാ​നിം​ഗ് സം​വി​ധാ​നം ഇ​ന്നു മു​ത​ല്‍

സ​​​പ്ലൈ​​​കോ ഹൈ​​​പ്പ​​​ര്‍ മാ​​​ര്‍​ക്ക​​​റ്റു​​​ക​​​ളി​​​ലും പീ​​​പ്പി​​​ള്‍​സ് ബ​​​സാ​​​റു​​​ക​​​ളി​​​ലും സ​​​ബ്‌​​​സി​​​ഡി നി​​​ര​​​ക്കി​​​ല്‍ വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​വേ​​​ണ്ടി ഇ​​​ന്നു മു​​​ത​​​ല്‍ റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡ് ബാ​​​ര്‍ കോ​​​ഡ് സ്‌​​​കാ​​​നിം​​​ഗ് സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് ഔ​​​ട്ട്‌​​​ലെ​​​റ്റ് മാ​​​നേ​​​ജ​​​ര്‍​മാ​​​ര്‍​ക്ക് സ​​​പ്ലൈ​​​കോ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

സ്‌​​​കാ​​​ന​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് കാ​​​ര്‍​ഡ് ന​​​മ്പ​​​ര്‍ എ​​​ന്‍റ​​​ര്‍ ചെ​​​യ്യു​​​മ്പോ​​​ള്‍ തെ​​​റ്റു​​​ക​​​ള്‍ വ​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത കു​​​റ​​​യു​​​മെ​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ഇ​​​ത് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും സ​​​പ്ലൈ​​​കോ അ​​​റി​​​യി​​​ച്ചു. ഫി​​​സി​​​ക്ക​​​ല്‍ റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡോ അ​​​ല്ലെ​​​ങ്കി​​​ല്‍ മൊ​​​ബൈ​​​ല്‍ ഫോ​​​ണി​​​ലെ ഡി​​​ജി​​​ലോ​​​ക്ക​​​റി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡോ, സ​​​പ്ലൈ​​​കോ ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ളി​​​ല്‍നി​​​ന്ന് സ​​​ബ്‌​​​സി​​​ഡി സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വാ​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​പ്ലൈ​​​കോ ചെ​​​യ​​​ര്‍​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ​. ​​സ​​​ഞ്ജീ​​​ബ് പ​​​ട്‌​​​ജോ​​​ഷി അ​​​റി​​​യി​​​ച്ചു.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ അ​​​റി​​​വോ സ​​​മ്മ​​​ത​​​മോ ഇ​​​ല്ലാ​​​തെ റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡ് ന​​​മ്പ​​​ര്‍ എ​​​ന്‍റ​​​ര്‍ ചെ​​​യ്ത് സ​​​ബ്‌​​​സി​​​ഡി ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് പ​​​രാ​​​തി​​​ക​​​ള്‍ ഉ​​​യ​​​ര്‍​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു​​ സ​​​പ്ലൈ​​​കോ ബാ​​​ര്‍​കോ​​​ഡ് സ്‌​​​കാ​​​ന്‍ ചെ​​​യ്യു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച നി​​​ര്‍​ദേ​​ശം ഔ​​​ട്ട്‌​​​ലെ​​​റ്റ് മാ​​​നേ​​​ജ​​​ര്‍​മാ​​​ര്‍​ക്ക് ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.​​​

സ​​​പ്ലൈ​​​കോ വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ളി​​​ലൂ​​​ടെ 13 ഇ​​​നം സാ​​​ധ​​​ന​​​ങ്ങ​​​ളാ​​​ണ് സ​​​ബ്‌​​​സി​​​ഡി നി​​​ര​​​ക്കി​​​ല്‍ വി​​​ല്പ​​ന ന​​​ട​​​ത്തു​​​ന്ന​​​ത്. റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡു​​​ക​​​ള്‍ പു​​​സ്ത​​​ക​​​രൂ​​​പ​​​ത്തി​​​ല്‍ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്ന സ​​​മ​​​യ​​​ത്ത് സ​​​ബ്‌​​​സി​​​ഡി വി​​​ത​​​ര​​​ണം സ​​​പ്ലൈ​​​കോ വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ളി​​​ല്‍നി​​​ന്ന് അ​​​ത​​​ത് റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡു​​​ക​​​ളി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ന​​​ല്‍​കി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ല്‍ പൊ​​​തു​​​വി​​​ത​​​ര​​​ണ വ​​​കു​​​പ്പി​​​ല്‍നി​​​ന്ന് നി​​​ല​​​വി​​​ല്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡു​​​ക​​​ള്‍ ലാ​​​മി​​​നേ​​​റ്റ​​​ഡ് കാ​​​ര്‍​ഡ് രൂ​​​പ​​​ത്തി​​​ല്‍ ഉ​​​ള്ള​​​തി​​​നാ​​​ല്‍ സ​​​ബ്‌​​​സി​​​ഡി സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വാ​​​ങ്ങു​​​ന്ന​​​ത് കാ​​​ര്‍​ഡി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ന്‍ ക​​​ഴി​​​യു​​​ക​​​യി​​​ല്ല. ഇ​​​ത് നി​​​ര​​​വ​​​ധി പ​​​രാ​​​തി​​​ക​​​ള്‍​ക്കും ത​​​ര്‍​ക്ക​​​ങ്ങ​​​ള്‍​ക്കും ഇ​​​ട​​​യാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​ത്ത​​​രം പ​​​രാ​​​തി​​​ക​​​ള്‍ ഒ​​​രു പ​​​രി​​​ധി വ​​​രെ ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ കാ​​​ര്‍​ഡ് സ്‌​​​കാ​​​ന്‍ ചെ​​​യ്യു​​​ന്ന​​​തി​​​ലൂ​​​ടെ ക​​​ഴി​​​യും.​

സ​​​പ്ലൈ​​​കോ സൂ​​​പ്പ​​​ര്‍​മാ​​​ര്‍​ക്ക​​​റ്റു​​​ക​​​ളി​​​ലും മാ​​​വേ​​​ലി സൂ​​​പ്പ​​​ര്‍ സ്റ്റോ​​​റു​​​ക​​​ളി​​​ലും വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ഈ ​​​സം​​​വി​​​ധാ​​​നം വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്ന് സ​​​പ്ലൈ​​​കോ എം​​ഡി അ​​​റി​​​യി​​​ച്ചു.

Related posts

നോളജ്‌ മിഷൻ മേള: 10,009 പേർക്ക്‌ തൊഴിലായി; ഇന്നുമുതൽ ഓൺലൈൻ മെഗാമേള

Aswathi Kottiyoor

വികലാംഗർ എന്ന പദം നീക്കി; ഇനി ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ: മന്ത്രി ഡോ. ആർ ബിന്ദു

Aswathi Kottiyoor

കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം*

Aswathi Kottiyoor
WordPress Image Lightbox