24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കേളകം ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ
Kerala

കേളകം ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ

കേളകം: കേളകം ഗ്രാമ പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി 2023-24 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു.കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കകണ്ടത്തിൽ കരട് പദ്ധതി അവതരിപ്പിച്ചു.
വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കുറ്റ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മൈഥിലി രമണൻ, മേരിക്കുട്ടി ജോൺസൺ, പഞ്ചായത്ത് അംഗം ജോണി പാമ്പാടിയിൽ, പഞ്ചായത്ത് സെക്രട്ടറി പി.കെ.ശശീന്ദ്രൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.എം.രമണൻ, അസിസ്റ്റൻ്റ് സെക്രട്ടറി ഇൻ ചാർജ്
എ.സി.അനീഷ് എന്നിവർ പ്രസംഗിച്ചു. സെമിനാറിൻ്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചർച്ചയും അവതരണവും നടന്നു.

Related posts

കോവിഡ്: ക​രു​ത​ൽ ഡോ​സി​ന് ആ​റു ദി​വ​സം പ്ര​ത്യേ​ക യ​ജ്ഞം

Aswathi Kottiyoor

ബഫർസോൺ: വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയിലേക്ക്.*

Aswathi Kottiyoor

കലാപകലുഷിതമായ മണിപ്പുരിൽനിന്ന്‌ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ്‌ കൊട്ടിയൂരിലെ ശ്യാംകുമാർ.

Aswathi Kottiyoor
WordPress Image Lightbox