24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ്
Kerala

ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ്

കേളകം: കേരള കർഷകസംഘം കേളകം വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖത്തിൽ
കിസാൻ കൈരളി പ്രൊഡ്യൂസർ കമ്പനിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച എഫ്.ഐ.ജി കേളകം യൂണിറ്റിൻ്റെ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. കേളകത്ത് കൃഷിയിടത്തിൽ നടന്ന പരിപാടി കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.കെ.ജെ.ജോസഫ് ഉദ്ഘാടം ചെയ്തു.ടി.ജെ.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു.കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.റ്റി.അനീഷ്, കൃഷി ഓഫീസർ കെ.ജി.സുനിൽ, ബ്ലോക്ക് പഞ്ചായത്തംഗം മൈഥിലി രമണൻ, കർഷക സംഘം ഏരിയ സെക്രട്ടറി എം.എസ്.വാസുദേവൻ, പേരാവൂർ ഏരിയ പ്രസിഡണ്ട് കെ.പി.സുരേഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗം ശൈലജ, വി.പി.ബിജു,, ആലനാൽ ഷാജി, കെ.ജി.വിജയപ്രസാദ്, കെ.ജി.ജയിംസ് എന്നിവർ പ്രസംഗിച്ചു. കേളകത്ത് പാട്ടത്തിനെടുത്ത ഒന്നരയേക്കർ സ്ഥലത്താണ് ജൈവ കർഷകരായ പുത്തൻപുരയിൽ ശശിയും, സജി തണ്ടപ്പുറവും പച്ചക്കറി കൃഷി തുടങ്ങിയത്.
ചീര, വെണ്ട, പയർ, തക്കാളി,പച്ചമുളക്, കപ്പ, നേന്ത്രവാഴ തുടങ്ങിയവയാണ് കൃഷി ചെയ്തത്.കൃഷി വകുപ്പിൻ്റെ നിർദ്ദേശാനുസരണമുള്ള ശാസ്ത്രീയ പരിപാലനത്തിലൂടെ ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവ് നേടാൻ ഇവർക്ക് കഴിഞ്ഞു. ജൈവ കർഷകനായ ആലനാൽ ഷാജിയുടെ സഹായവും ഇവർക്ക് മുതൽക്കൂട്ടായി മാറി.

Related posts

ലഹരിവ്യാപനത്തിനെതിരെ കർശനനടപടി; ലഹരിവിമുക്തിക്ക് സർക്കാർ ഒപ്പം: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

ജീവനക്കാരുടെ ആനുകൂല്യങ്ങൾ കുറച്ച് കെ.എസ്.ആർ.ടി.സി

Aswathi Kottiyoor

വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ കൺസഷൻ റദ്ദാക്കിയിട്ടില്ലെന്ന് കെഎസ്ആര്‍ടിസി

Aswathi Kottiyoor
WordPress Image Lightbox