25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ബഫർ സോൺ: മാറ്റിപ്പാർപ്പിക്കാൻ സാധ്യമല്ലെന്ന് കേരളം; കക്ഷി ചേരാൻ സുപ്രീം കോടതിയിൽ അപേക്ഷ നൽകി
Kerala

ബഫർ സോൺ: മാറ്റിപ്പാർപ്പിക്കാൻ സാധ്യമല്ലെന്ന് കേരളം; കക്ഷി ചേരാൻ സുപ്രീം കോടതിയിൽ അപേക്ഷ നൽകി

സ്ഥലലഭ്യത കുറവായതിനാൽ പരിസ്ഥിതിലോലമേഖല (ബഫർ സോൺ) എന്ന പേരിൽ കേരളത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സാധ്യമല്ലെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. സുപ്രീം കോടതിയുടെ കഴിഞ്ഞവർഷം ജൂൺ മൂന്നിനുള്ള ബഫർ സോൺ വിധിയിൽ ഇളവു തേടി കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ കക്ഷിചേരാനുള്ള അപേക്ഷയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ബഫർ സോൺ വേണമെന്ന വിധിയിലാണ് കേന്ദ്രവും കേരളവും ഇളവ് ആവശ്യപ്പെടുന്നത്.

കേന്ദ്രം നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി നാളെയാണു പരിഗണിക്കുന്നത്. വിധി നടപ്പാക്കുമ്പോൾ, പരിസ്ഥിതിലോലമേഖല സംബന്ധിച്ച കരട്, അന്തിമ വിജ്ഞാപനങ്ങൾ ഇറങ്ങിയ മേഖലകൾക്ക് ഇളവു നൽകണമെന്ന കേന്ദ്ര നിലപാടിനോടു യോജിച്ചാണ് കേരളത്തിന്റെ അപേക്ഷ. വിധി നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ വഴി നൽകി ഹർജിയിലുണ്ട്.

Related posts

മധു വധക്കേസ്: വിധിപ്രസ്താവം തുടങ്ങി; ഒന്നാം പ്രതി ഹുസൈൻ കുറ്റക്കാരൻ. മണ്ണാർക്കാട് ∙ ദേശീയതലത്തിൽ ചർച്ചയായ അട്ടപ്പാടി മധു വധക്കേസിൽ വിധിപ്രസ്താവം ആരംഭിച്ചു. ഒന്നാം പ്രതി .താവളം പാക്കുളം മേച്ചേരിയിൽ ഹുസൈൻ കുറ്റക്കാരൻ കോടതി വിധിച്ചു. കേസിലാകെ 16 പ്രതികളാണ് ഉള്ളത്.

Aswathi Kottiyoor

സൗജന്യ ഇന്റർനെറ്റ് കോളിംഗ് ആപ്പുകളെ നിയന്ത്രിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

Aswathi Kottiyoor

ഇ പോസ് മെഷീൻ തകരാർ; റേഷൻ വിതരണം മുടങ്ങി

Aswathi Kottiyoor
WordPress Image Lightbox