24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആശ്രിത നിയമനത്തിലെ കാലതാമസം ഒഴിവാക്കാൻ കേന്ദ്രീകൃത സംവിധാനം വേണം
Kerala

ആശ്രിത നിയമനത്തിലെ കാലതാമസം ഒഴിവാക്കാൻ കേന്ദ്രീകൃത സംവിധാനം വേണം

ആശ്രിത നിയമനത്തിലെ കാലതാമസം ഒഴിവാക്കാൻ കേന്ദ്രീകൃത സംവിധാനം വേണമെന്ന്‌ സർവീസ്‌ സംഘടനകൾ. ചീഫ്‌ സെക്രട്ടറി വിളിച്ച യോഗത്തിലാണ്‌ നിർദേശം. ഇരുപത്‌ ഒഴിവ്‌ വരുമ്പോൾഒന്ന്‌ എന്നതിന്‌ പകരം ഇരുപതാമത്തെ ഒഴിവ്‌ ആശ്രിത നിയമനമായി പരിഗണിക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു. നാലാംശനി അവധിയാക്കുന്നത്‌ പൊതുജനങ്ങൾക്ക്‌ ലഭ്യമാകുന്ന സേവനത്തിൽ കുറവുണ്ടാക്കുമെന്നും സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

സർവീസിലിരിക്കുന്ന ജീവനക്കാരൻ മരണപ്പെട്ടാൽ ആശ്രിത നിയമത്തിന്‌ ഒരു വർഷത്തിനകം അപേക്ഷ നൽകണമെന്നും അല്ലാത്തവർക്ക്‌ ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും സെക്രട്ടറിതല യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ല. സെക്രട്ടറിതല യോഗത്തിലുയർന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ ജീവനക്കാരുടെ അഭിപ്രായം തേടിയത്‌.
ആശ്രിത നിയമനത്തിലെ കാലതാമസം പരിഹരിക്കണമെന്ന്‌ പ്രതിനിധികൾ ആവശ്യപ്പെട്ടു. വകുപ്പിൽ 20 ഒഴിവ്‌ വരുമ്പോഴാണ്‌ രൊൾക്ക്‌ ആശ്രിത നിയമനം ലഭ്യമാകുന്നത്‌. ഇത്‌ മാറ്റി ഇരുപതാമത്തെ ഒഴിവ്‌ ആശ്രിത നിയമനമാക്കണമെന്നും ഇതിനായി കേന്ദ്രീകൃത പൂളുണ്ടാക്കണമെന്നും നിർദേശമുയർന്നു. ജീവനക്കാരൻ ജോലി ചെയ്‌തിരുന്ന അതേ വകുപ്പിൽ ആശ്രിത നിയമനമെന്നത്‌ മാറ്റി അപേക്ഷകരെ ഒറ്റ പൂളായി പരിഗണിക്കണം.

ഒരു വർഷത്തിനകം അപേക്ഷിക്കണമെന്നും അല്ലാത്തവർക്ക്‌ പത്ത്‌ ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമുള്ള നിർദേശം അംഗീകരിക്കാനാവില്ല. ആകസ്‌മികമായുണ്ടാകുന്ന മരണം കുടുംബാംഗങ്ങളെ ബാധിക്കും. അപേക്ഷ നൽകുന്നതിലെ താമസത്തിനടക്കം ഇത്‌ കാരണമാകും. കൂടാതെ സർട്ടിഫിക്കറ്റുകളും രേഖകളും ലഭ്യമാകുമ്പോഴേയ്‌ക്കും നിശ്ചിത സമയം കഴിഞ്ഞേക്കാം. ഇത്‌ അർഹരായവരുടെ അവസരം ഇല്ലാതാക്കിക്കും. പത്ത്‌ ലക്ഷം രൂപ നഷ്ടപരിഹാരമെന്ന സെക്രട്ടറിതല നിർദേശത്തോട്‌ ജീവനക്കാർ പൂർണമായി വിയോജിച്ചു.
നാലാംശനി അവധിയാക്കണമെന്ന നിർദേശം പൊതുജനങ്ങൾക്ക്‌ പ്രതികൂലമാകും. പഞ്ചായത്ത്‌, വില്ലേജ്‌ ഓഫീസ്‌ തുടങ്ങി പൊതുജനങ്ങൾ നിരന്തരം ആശ്രയിക്കുന്ന സ്ഥാപനങ്ങളിൽ ഈ അവധി ഗുണം ചെയ്യില്ല.

ലീവ്‌ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നും മറ്റ്‌ അവധികൾ ഇല്ലാതാക്കരുതെന്നും കൂടുതൽ സമയം ജോലി വേണ്ടതില്ലെന്നും എൻജിഒ അസോസിയേഷനടക്കം ചില സംഘടനകൾ അഭിപ്രായപ്പെട്ടു. യോഗത്തിൽ ചീഫ്‌ സെക്രട്ടറി വി പി ജോയ്‌, സെക്രട്ടറിയേറ്റ്‌ എംപ്ലോയീസ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ എൻ അശോക്‌കുമാർ, സെക്രട്ടറിമാരായ നഞ്ചല്ലൂർ ശാന്തകുമാർ, എസ്‌ ദീപു, പുത്തനമ്പലം ശ്രീകുമാർ, എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്‌കുമാർ, ട്രഷറർ നിമൽരാജ്‌, കെജിഒഎ സംസ്ഥാന പ്രസിഡന്റ്‌ ഡോ. എം എ നാസർ, കെഎംസിഎസ്‌യു ജനറൽ സെക്രട്ടറി പി സുരേഷ്‌ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Related posts

ഉയർന്ന തിരമാല; ഇന്ന് ജാഗ്രതാ നിർദേശം

Aswathi Kottiyoor

വാ​ക്സി​നേ​ഷ​ന്‍ യ​ജ്ഞം: 5.09 ല​ക്ഷം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി‌

Aswathi Kottiyoor

സിബിഐക്ക്‌ അനുമതി : സംസ്ഥാനങ്ങൾക്ക്‌ പൂർണ അധികാരമില്ല : കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox