22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വികസനത്തിന്റെ കേരള മാതൃകയ്‌ക്ക്‌ പ്രശംസ
Kerala

വികസനത്തിന്റെ കേരള മാതൃകയ്‌ക്ക്‌ പ്രശംസ

കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കു ബദലായി ജനക്ഷേമ വികസനം നടപ്പാക്കുന്ന കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിന്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സമ്മേളനത്തിൽ പ്രശംസ. എൽഡിഎഫ് സർക്കാരിന്റെ ആദ്യ ഭരണകാലംമുതൽ പിന്തുടരുന്ന നയങ്ങൾ, കേന്ദ്രസർക്കാർ കാട്ടുന്ന സാമൂഹിക യാഥാസ്ഥിതികത്വത്തിനും സ്ത്രീവിരുദ്ധ മനോഭാവത്തിനും സ്വീകാര്യമായ ബദലാണെന്ന് സമ്മേളനം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം പ്രഥമ ലക്ഷ്യങ്ങളിലൊന്നാക്കിയ എൽഡിഎഫ്‌ സർക്കാരിന്റെ നയങ്ങളെയും പരിപാടികളെയും സമ്മേളനം അഭിനന്ദിച്ചു. സ്ത്രീകളെ മുഖ്യധാരയിൽ എത്തിക്കുന്നതിലും തൊഴിൽ പ്രദാനം ചെയ്യുന്നതിലും കുടുംബശ്രീ നിർണായക പങ്ക്‌ വഹിക്കുന്നു. നിലവിൽ 27,000-ൽ അധികം സംരംഭങ്ങൾ ഇതുമായി ബന്ധപ്പെട്ടുണ്ട്‌. 2.5 ലക്ഷത്തിലധികം അയൽപക്ക സഹായ ഗ്രൂപ്പുകളുമുണ്ട്. കോവിഡിൽ സാമൂഹിക സേവനം ഉറപ്പാക്കിയതിലും സമൂഹ അടുക്കള നടത്തിയതിലും കുടുംബശ്രീ നിർണായക പങ്ക് വഹിച്ചു. കോഴിക്കോട്ടും തിരുവനന്തപുരത്തും സുരക്ഷിത താമസം ഒരുക്കുന്ന “എന്റെ കൂട്’, പെൺകുട്ടികളെ കരുത്തുള്ളവരാക്കി മാറ്റുന്ന “സ്വയം പ്രതിരോധ’ പരിശീലനമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

Related posts

ഒ​ഴി​വു​ക​ൾ പി​എ​സ്‌​സി​ക്ക് നേ​രി​ട്ട​റി​യാ​ൻ ക​ഴി​യു​ന്ന സോ​ഫ്റ്റ്‌​വേ​ർ സം​വി​ധാ​ന​മൊ​രു​ക്കും: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ആറളം ഫാമിൽ കാട്ടാന ആക്രമണം തടയാൻ ഫലപ്രദമായ നടപടി വേണം: മനുഷ്യാവകാശ കമ്മീഷൻ

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox