30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • ട്രാന്‍സ് വനിതകൾക്കും അംഗത്വം
Kerala

ട്രാന്‍സ് വനിതകൾക്കും അംഗത്വം

ലിംഗപദവി നീതിക്കായി ഐതിഹാസിക തീരുമാനമെടുത്ത് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. ട്രാൻസ് വനിതകൾക്കും അംഗത്വം നൽകാൻ 13–-ാം അഖിലേന്ത്യ സമ്മേളനം തീരുമാനിച്ചു. ട്രാൻസ് വനിതകളുൾപ്പെടെ 15 വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകൾക്കും അം​ഗത്വമെടുക്കാവുന്ന രീതിയിൽ സംഘടനാ ഭരണഘടനയിൽ ഭേദ​ഗതിയും വരുത്തി.

വിവിധ സംസ്ഥാനങ്ങളിൽ മഹിളാ അസോസിയേഷൻ ഘടകങ്ങൾ ട്രാൻസ് വനിതകളുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ടെന്ന്‌ അഖിലേന്ത്യ വൈസ് പ്രസിഡന്റ് യു വാസുകി പറഞ്ഞു. രാജ്യത്ത് ആദ്യമായി ട്രാൻസ്ജെൻഡർ നയം കൊണ്ടുവന്നത് കേരളവും ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡ് സ്ഥാപിച്ചത് തമിഴ്‌നാടുമാണ്. അംഗത്വത്തിലേക്ക് ട്രാൻസ് വനിതകൾ വരുന്നതോടെ അവരുടെ പ്രശ്നങ്ങൾ ആഴത്തിൽ പഠിച്ച് പരിഹാരം കണ്ടെത്താനാകുമെന്നും വാസുകി പറഞ്ഞു.

Related posts

ടെക്‌നോപാർക്കിൽ 8501 കോടിയുടെ കയറ്റുമതി ; ഐടിമേഖലയിൽ നേട്ടംകൊയ്ത്‌ സംസ്ഥാനം

Aswathi Kottiyoor

ഡോക്ടറെ നിയമിക്കുന്നു*

Aswathi Kottiyoor

നല്ല റോഡ് സംസ്‌കാരം വളർത്തുന്നതിന്റെ ഭാഗമായാണ് ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നത്: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox