22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • 483 എണ്ണം ഭീഷണിയിൽ മരങ്ങളും മറയുന്നു
Kerala

483 എണ്ണം ഭീഷണിയിൽ മരങ്ങളും മറയുന്നു

വനമേഖലയിലും നാട്ടിൻപുറത്തും കണ്ടുവന്ന പല വൃക്ഷങ്ങളും ഭൂമുഖത്തുനിന്ന്‌ മറയുന്നു. ചെറു, വൻമരങ്ങൾ മുതൽ സസ്യങ്ങൾവരെ വംശനാശ ഭീഷണിയിലുണ്ട്‌. സംസ്ഥാനത്ത്‌ 812 ഇനം മരങ്ങളിൽ 483 എണ്ണം ഭീഷണി നേരിടുന്ന വിഭാഗത്തിലാണെന്നാണ്‌ കണക്ക്‌. 151 ഇനം വൃക്ഷങ്ങൾ ഭീഷണിനേരിടുന്ന ചുവന്ന പട്ടികയിലാണ്‌. ഇവയെ വംശനാശം സംഭവിച്ചവ, കുറഞ്ഞ അപകട സാധ്യതയുള്ളവ (22 വർഗം), ഗുരുതര വംശനാശഭീഷണി നേരിടുന്നവ (26 വർഗം), ദുർബലമായ ഭീഷണി നേരിടുന്നവ (38 വർഗം) എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്‌.

ചിന്നാർ വന്യജീവിസങ്കേതം, ഇരവികുളം ദേശീയോദ്യാനം, പീച്ചി- വാഴാനി വന്യജീവിസങ്കേതം, സൈലന്റ്‌‌വാലി ദേശീയപാർക്ക്, പറമ്പിക്കുളം വന്യജീവിസങ്കേതം, നെയ്യാർ വന്യജീവിസങ്കേതം, പെരിയാർ ടൈഗർ റിസർവ്, ശെന്തുരുണി വന്യജീവിസങ്കേതം എന്നീ സംരക്ഷിത വനപ്രദേശങ്ങളിലാണ്‌ ചുവന്നപട്ടികയിലുള്ള വംശനാശഭീഷണി നേരിടുന്ന വൃക്ഷങ്ങളുള്ളത്‌. ശെന്തുരുണി വന്യജീവിസങ്കേതത്തിലാണ്‌ ചുവന്നപട്ടികയിലുള്ളവ ഏറെ. 65 എണ്ണം. ആകെ 327 വർഗം. തൊട്ടുതാഴെ പറമ്പിക്കുളം വന്യജീവിസങ്കേതത്തിലാണ്‌. 59 വർഗം. ചുവന്നപട്ടികയിൽ എണ്ണത്തിൽ കുറവ്‌ ചിന്നാർ വന്യജീവിസങ്കേതത്തിലാണ്‌. ആറെണ്ണമേയുള്ളൂ. പട്ടികയിൽ ഏറ്റവും കുറവ്‌ വർഗങ്ങളുള്ളത്‌ ഇരവികുളത്താണ്‌. 69 വർഗം. 21.2 ശതമാനം. രണ്ടാംസ്ഥാനത്ത്‌ സൈലന്റ്‌വാലിയാണ്‌. 198 (20.5ശതമാനം).

പാലക്കാടൻ ഞാവൽ പറമ്പിക്കുളത്തും നെല്ലിയാമ്പതിയിലുമുള്ള ചില പ്രദേശങ്ങളിലുമേയുള്ളൂ. മലമ്പുളിയുള്ളത്‌ തിരുവനന്തപുരം പൊന്മുടിയിലാണ്‌. വലിയ വെള്ളപ്പൈനും നാമമാത്രമേയുള്ളൂ. ഗ്രാമങ്ങളിൽ കണ്ടിരുന്ന മുരുക്കും മഞ്ഞപ്പാവട്ടവും ഉൾപ്പെടെ നിരവധി ചെറുമരങ്ങൾ കാണാമറയത്താവുകയാണ്‌. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മരം പൂക്കുമ്പോൾ പരാഗണം നടത്തുന്ന ജീവിവർഗത്തിന്റെ കുറവും സസ്യജാലങ്ങളുടെ വർധനയെ പ്രതികൂലമായി ബാധിക്കുന്നതായി പീച്ചിയിലെ കേരള ഫോറസ്‌റ്റ്‌ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ സീനിയർ സയന്റിസ്‌റ്റ്‌ ഡോ.സുജനപാൽ പറഞ്ഞു. പുതിയ മാറ്റങ്ങൾ കൃഷി രീതിയിലുണ്ടായപ്പോൾ വിളകൾക്കിടയിൽ മരത്തൈകൾ നട്ടുപിടിപ്പിക്കാത്തതും കാരണമാണ്‌.

Related posts

ഓങ്കോളജി പാർക്ക്‌ സമയബന്ധിതമായി പൂർത്തിയാക്കും : പി രാജീവ്‌

Aswathi Kottiyoor

കോവിഷീല്‍ഡ് വാക്‌സിന്‍ ആസ്ട്ര സെനക്കക്ക് തുല്യം: സൗദി………..

Aswathi Kottiyoor

കെ​എ​സ്ആ​ര്‍​ടി​സി ജ​ൻ‍​റം ലോ​ഫ്ലോ​ർ എ​സി ബ​സു​ക​ൾ പൊ​ളി​ക്കാ​ൻ തീ​രു​മാ​നം

Aswathi Kottiyoor
WordPress Image Lightbox