24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ചരിത്രം തിരുത്തി കേരളം: വ്യവസായത്തിലും ഒന്നാമത്
Kerala

ചരിത്രം തിരുത്തി കേരളം: വ്യവസായത്തിലും ഒന്നാമത്

രാജ്യത്തെ മികച്ച സംരംഭക സംസ്ഥാനമെന്ന നേട്ടത്തിന്റെ നെറുകയിൽ കേരളം. ചെറുകിട–- ഇടത്തരം സംരംഭക മേഖലയിലെ രാജ്യത്തെ ‘ബെസ്റ്റ്‌ പ്രാക്ടീസ്‌’ പദ്ധതിയായി കേരളത്തിന്റെ ‘സംരംഭകവർഷം’ പദ്ധതിയെ കേന്ദ്രസർക്കാർ ഉയർത്തിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ചീഫ്‌ സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിലാണ്‌ കേരളത്തിന്‌ ഈ അംഗീകാരം ലഭിച്ചത്‌.
ഇതോടെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, -ടൂറിസം, ഐടി മേഖലകൾക്കൊപ്പം കേരളത്തിലെ വ്യവസായമേഖലയും ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടു. സംസ്ഥാന വ്യവസായമേഖലയ്‌ക്ക്‌ ദേശീയതലത്തിൽ ഇത്തരമൊരു അംഗീകാരം ഇതാദ്യമാണ്‌.
2022–-23 സാമ്പത്തികവർഷം സംസ്ഥാനത്ത്‌ ഒരുലക്ഷം സംരംഭങ്ങൾക്ക്‌ തുടക്കമിടുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ്‌ ആവിഷ്‌കരിച്ച പദ്ധതിയാണ്‌ ‘സംരംഭകവർഷം’.

ഏപ്രിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌ത പദ്ധതി എട്ടുമാസത്തിനുള്ളിൽത്തന്നെ ലക്ഷത്തിലേറെ സംരംഭങ്ങൾക്ക്‌ തുടക്കമിട്ട്‌ ലക്ഷ്യം കൈവരിച്ചു. പദ്ധതി അംഗീകരിച്ച്‌ 235 ദിവസംകൊണ്ട്‌ ലക്ഷ്യം നിറവേറ്റപ്പെട്ടത്‌ ദേശീയ വിലയിരുത്തലിൽ പ്രത്യേകമായി പരാമർശിച്ചു. ലക്ഷ്യം പൂർത്തീകരിച്ച ദിവസത്തെ കണക്കുപ്രകാരം 1,01,353 സംരംഭങ്ങൾക്ക്‌ തുടക്കമായി. 6282 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിനു ലഭിച്ചു. 2,20,500 പേർക്ക്‌ തൊഴിൽ ലഭിച്ചു.

ജനുവരി എട്ടിനു ലഭ്യമായ കണക്കുകൾപ്രകാരം പദ്ധതിയിലൂടെയുള്ള നിക്ഷേപം 7261.54 കോടിയായി ഉയർന്നിട്ടുണ്ട്‌. സംരംഭങ്ങളുടെ എണ്ണം 1,18,509ൽ എത്തി. തൊഴിലുകളുടെ എണ്ണം 2,56,140 ആയി. മലപ്പുറം, എറണാകുളം ജില്ലകളിലായിമാത്രം ഇരുപതിനായിരത്തിലേറെ തൊഴിലവസരം സൃഷ്‌ടിച്ചു. പതിനായിരത്തിൽ കുറവ്‌ തൊഴിലവസരം വ്യാവസായികമായി നിലവിൽ പിന്നിൽ നിൽക്കുന്ന കാസർകോട്‌, ഇടുക്കി, വയനാട്‌ ജില്ലകളിൽമാത്രം.
സംരംഭകവർഷം പദ്ധതി പല മാനങ്ങൾകൊണ്ടും ഇന്ത്യയിലെ പുതുചരിത്രമാണെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ പറഞ്ഞു. സംരംഭങ്ങൾ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സർക്കാർ ഒരുക്കിയ പശ്ചാത്തലസൗകര്യം, സംരംഭകരായ വനിതകളുടെ എണ്ണം തുടങ്ങി പദ്ധതി സൃഷ്ടിച്ച റെക്കോഡുകൾ പലതാണ്‌.

ഈ പ്രത്യേകതകൾകൊണ്ടാണ്‌ ദേശീയാംഗീകാരം. പദ്ധതി തുടങ്ങി 235 ദിവസംകൊണ്ട്‌ ലക്ഷ്യം കൈവരിച്ചു–- പി രാജീവ്‌ പറഞ്ഞു.

Related posts

എണ്ണക്കമ്പനികളുടെ നികുതി കുടിശ്ശിക 312 കോടി ബി.പി.സി.എൽ നൽകാനുള്ളത് 219 കോടി

Aswathi Kottiyoor

ക​ല്ലു​വാ​തു​ക്ക​ൽ മ​ദ്യ​ദു​ര​ന്തം; മ​ണി​ച്ച​ൻ ജ​യി​ൽ​മോ​ചി​ത​നാ​യി

Aswathi Kottiyoor

ഹിന്ദി അധ്യയന മാധ്യമം ആക്കണമെന്നുള്ള റിപ്പോര്‍ട്ടിനെതിരെ ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ

Aswathi Kottiyoor
WordPress Image Lightbox