26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തിൽ വൻ വീ​ഴ്ച
Kerala

ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തിൽ വൻ വീ​ഴ്ച

ക​​​​ഴി​​​​ഞ്ഞ ഏ​​​​താ​​​​നും ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തു ഭ​​​​ക്ഷ്യ വി​​​​ഷ​​​​ബാ​​​​ധ​​​​യേ​​​​റ്റു​​​​ള്ള മ​​​​ര​​​​ണ​​​​ം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടും നി​​​​യ​​​​മം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​നും ഭ​​​​ക്ഷ്യ സു​​​​ര​​​​ക്ഷാ വ​​​​കു​​​​പ്പി​​​​നും ഗു​​​​രു​​​​ത​​​​ര വീ​​​​ഴ്ച സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​താ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

ഭ​​​​ക്ഷ്യ പ​​​​ദാ​​​​ർ​​​​ഥ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​യം ക​​​​ല​​​​ർ​​​​ത്തി​​​​യ​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്നോ ഭ​​​​ക്ഷ്യ വി​​​​ഷ​​​​ബാ​​​​ധ​​​​യേ​​​​റ്റോ ആ​​​​ണ് മ​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​തെ​​​​ന്നു ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യി തെ​​​​ളി​​​​യി​​​​ക്കാ​​​​നാ​​​​യാ​​​​ൽ ഭ​​​​ക്ഷ​​​​ണം ന​​​​ൽ​​​​കി​​​​യ​​​​വ​​​​ർ​​​​ക്കോ വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​വ​​​​ർ​​​​ക്കോ ഉ​​​​ത്പാ​​​​ദ​​​​ക​​​​ർ​​​​ക്കോ ഏ​​​​ഴു വ​​​​ർ​​​​ഷം വ​​​​രെ ത​​​​ട​​​​വും 10 ല​​​​ക്ഷം രൂ​​​​പ വ​​​​രെ പി​​​​ഴ​​​​യും ന​​​​ൽ​​​​കാ​​​​ൻ നി​​​​യ​​​​മ​​​​ത്തി​​​​ൽ വ്യ​​​​വ​​​​സ്ഥ​​​​യു​​​​ണ്ട്. പ​​​​ക്ഷേ, ഭ​​​​ക്ഷ​​​​ണ പ​​​​ദാ​​​​ർ​​​​ഥ​​​​ങ്ങ​​​​ൾ ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നോ തെ​​​​ളി​​​​വു​​​​ക​​​​ൾ ശേ​​​​ഖ​​​​രി​​​​ക്കാ​​​​നോ കോ​​​​ട​​​​തി​​​​യി​​​​ൽ എ​​​​ത്തി​​​​ക്കാ​​​​നോ ഭ​​​​ക്ഷ്യ സു​​​​ര​​​​ക്ഷാ വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു ക​​​​ഴി​​​​യാ​​​​ത്ത​​​​താ​​​​ണു സം​​​​സ്ഥാ​​​​ന​​​​ത്തു വ​​​​ൻ ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ ഇ​​​​ട​​​​യാ​​​​ക്കു​​​​ന്ന​​​​ത്.

ഫു​​​​ഡ് സേ​​​​ഫ്റ്റി ആ​​​​ൻ​​​​ഡ് സ്റ്റാ​​​​ൻ​​​​ഡേ​​​​ഡ് ആ​​​​ക്ട്-2006 അ​​​​നു​​​​സ​​​​രി​​​​ച്ച് ഭ​​​​ക്ഷ​​​​ണം വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ലൈ​​​​സ​​​​ൻ​​​​സി​​​​ല്ലാ​​​​തെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ൽ ത​​​​ന്നെ അ​​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ​​​​വ​​​​രെ പി​​​​ഴ​​​​യും ആ​​​​റു മാ​​​​സം​​​​വ​​​​രെ ത​​​​ട​​​​വും ശി​​​​ക്ഷ ല​​​​ഭി​​​​ക്കു​​​​ന്ന കേ​​​​സെ​​​​ടു​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും. ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ൽ നി​​​​ന്നു ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു ഭ​​​​ക്ഷ്യ വി​​​​ഷ​​​​ബാ​​​​ധ​​​​യേ​​​​റ്റാ​​​​ൽ, ആ​​​​റു മാ​​​​സം മു​​​​ത​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷം വ​​​​രെ ത​​​​ട​​​​വി​​​​നും ഒ​​​​രു ല​​​​ക്ഷം മു​​​​ത​​​​ൽ മൂ​​​​ന്നു ലക്ഷം വ​​​​രെ പിഴയ്ക്കും വ്യ​​​​വ​​​​സ്ഥ​​​​യു​​​​ണ്ട്. വി​​​​ഷാ​​​​ഹാ​​​​രം വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്നു ഗു​​​​രു​​​​ത​​​​ര ആ​​​​രോ​​​​ഗ്യ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ടെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ൽ ആ​​​​റു വ​​​​ർ​​​​ഷം വ​​​​രെ ത​​​​ട​​​​വി​​​​നും അ​​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ വ​​​​രെ പി​​​​ഴ ഈ​​​​ടാ​​​​ക്കാ​​​​നും നി​​​​യ​​​​മ​​​​ത്തി​​​​ൽ വ്യ​​​​വ​​​​സ്ഥ ചെ​​​​യ്യു​​​​ന്നു. കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ ലൈ​​​​സ​​​​ൻ​​​​സ് റ​​​​ദ്ദാ​​​​ക്കാ​​​​നും നി​​​​യ​​​​മ​​​​ത്തി​​​​ൽ വ്യ​​​​വ​​​​സ്ഥ​​​​യു​​​​ണ്ട്.

നി​​​​യ​​​​മം കൃ​​​​ത്യ​​​​മാ​​​​യി പാ​​​​ലി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രോ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ ത​​​​യാ​​​​റാ​​​​കാ​​​​ത്ത​​​​താ​​​​ണു വി​​​​ഷാ​​​​ഹാ​​​​രം കൂ​​​​ടു​​​​ത​​​​ൽ വി​​​​ള​​​​ന്പാനും അ​​​​സം​​​​സ്കൃ​​​​ത സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നും ഇ​​​​ട​​​​യാ​​​​ക്കു​​​​ന്ന​​​​ത്. ഹോ​​​​ട്ട​​​​ലു​​​​ക​​​​ൾ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ഇ​​​​റ​​​​ച്ചി​​​​യും മീ​​​​നും പ​​​​ച്ച​​​​ക്ക​​​​റി​​​​യും അ​​​​ട​​​​ക്കം വി​​​​ഷാം​​​​ശ​​​​മി​​​​ല്ലാ​​​​ത്ത​​​​താ​​​​ണോ എ​​​​ന്ന് ഉ​​​​റ​​​​പ്പു വ​​​​രു​​​​ത്താ​​​​നും സ​​​​ർ​​​​ക്കാ​​​​രി​​​​നു ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല.

ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സു​​​​ക​​​​ൾ വേ​​​​ഗ​​​​ത്തി​​​​ൽ തീ​​​​ർ​​​​പ്പാ​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ത്തു പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന വ​​​​കു​​​​പ്പി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​വും സ​​​​ർ​​​​ക്കാ​​​​ർ മു​​​​ഖ​​​​വി​​​​ല​​​​യ്ക്കെ​​​​ടു​​​​ത്തി​​​​ല്ല. ​​​ഭ​​​​ക്ഷ്യ​​​​വ​​​​സ്തു​​​​ക്ക​​​​ളി​​​​ൽ മാ​​​​യം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നും ക​​​​ട​​​​ക​​​​ളി​​​​ലെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ഗു​​​​രു​​​​ത​​​​ര വീ​​​​ഴ്ച​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നും ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത 2,000ത്തോ​​​​ളം കേ​​​​സു​​​​ക​​​​ൾ വി​​​​വി​​​​ധ കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലാ​​​​യി കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്നു. നാ​​​​ളു​​​​ക​​​​ൾ നീ​​​​ളു​​​​ന്തോ​​​​റും ഭ​​​​ക്ഷ​​​​ണ പ​​​​ദാ​​​​ർ​​​​ഥ​​​​ത്തി​​​​ലെ മാ​​​​യം ക​​​​ല​​​​ർ​​​​ത്ത​​​​ൽ ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള തെ​​​​ളി​​​​വു​​​​ക​​​​ൾ അ​​​​പ്ര​​​​സ​​​​ക്ത​​​​മാ​​​​കു​​​​ക​​​​യും പ്ര​​​​തി​​​​ക​​​​ൾ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടാ​​​​കു​​​​ക​​​​യും ചെ​​​​യ്യും. ഇ​​​​തി​​​​നാ​​​​ലാ​​​​ണ് ഭ​​​​ക്ഷ്യ സു​​​​ര​​​​ക്ഷ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സു​​​​ക​​​​ൾക്കു പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​മു​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്.

ഗു​​​​രു​​​​ത​​​​ര കു​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്കും ഏ​​​​റ്റ​​​​വും ചെ​​​​റി​​​​യ ശി​​​​ക്ഷ മാ​​​​ത്രം

വി​​​​ഷം ക​​​​ല​​​​ർ​​​​ന്ന ഭ​​​​ക്ഷ​​​​ണം വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​ത് അ​​​​ട​​​​ക്ക​​​​മു​​​​ള്ള ഗു​​​​രു​​​​ത​​​​ര കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ​​​​ക്കും നി​​​​യ​​​​മ​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ചെ​​​​റി​​​​യ ശി​​​​ക്ഷ​​​​യാ​​​​ണു പ്ര​​​​യോ​​​​ഗി​​​​ക്കാ​​​​റു​​​​ള്ള​​​​ത്. പ​​​​ല​​​​പ്പോ​​​​ഴും ക​​​​ണ്ടെ​​​​ത്തു​​​​ന്ന ഗു​​​​രു​​​​ത​​​​ര കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ​​​​ക്ക് തി​​​​രു​​​​ത്താ​​​​ൻ നോ​​​​ട്ടി​​​​സ് ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണു പ​​​​തി​​​​വ്. ഏ​​​​ഴു ദി​​​​വ​​​​സം ഇ​​​​തി​​​​നാ​​​​യി ന​​​​ൽ​​​​കും. ചെ​​​​റി​​​​യ പി​​​​ഴ​​​​യും ഈ​​​​ടാ​​​​ക്കും. സ്ഥാ​​​​പ​​​​നം അ​​​​ട​​​​ച്ച് ഏ​​​​ഴു ദി​​​​വ​​​​സ​​​​ത്തി​​​​നു ശേ​​​​ഷം ഇ​​​​വ​​​​ർ വീ​​​​ണ്ടും പ​​​​ഴ​​​​യ​​​​തു പോ​​​​ലെ തു​​​​റ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കും.

Related posts

റോഡ് പരിപാലന കാലാവധി ബോര്‍ഡുകള്‍ എല്ലാ മണ്ഡലങ്ങളിലും പ്രദര്‍ശിപ്പിക്കുന്നു

Aswathi Kottiyoor

എൻഡോസൾഫാൻ പുനരധിവാസ വില്ലേജ്: മന്ത്രി ഡോ. ആർ ബിന്ദു 31ന് സന്ദർശിക്കും

Aswathi Kottiyoor

യാത്രപോകാം കുടുംബശ്രീ ‘ട്രാവലറി’ൽ

Aswathi Kottiyoor
WordPress Image Lightbox