24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ധാ​ര​ണാ​പ​ത്ര​ം ഇ​ല്ല; മു​ഖ്യ​മ​ന്ത്രി​യു​ടെ നോ​ര്‍​വേ സ​ന്ദ​ര്‍​ശ​ന​ത്തി​ന് ചെ​ല​വ് 46.93 ല​ക്ഷം
Kerala

ധാ​ര​ണാ​പ​ത്ര​ം ഇ​ല്ല; മു​ഖ്യ​മ​ന്ത്രി​യു​ടെ നോ​ര്‍​വേ സ​ന്ദ​ര്‍​ശ​ന​ത്തി​ന് ചെ​ല​വ് 46.93 ല​ക്ഷം

നോ​​​ര്‍​വേ മാ​​​തൃ​​​ക പ​​​ഠി​​​ക്കാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​ പിണറായി വിജയനും സം​​​ഘ​​​വും നോ​​​ര്‍​വേ​​​യി​​​ല്‍ പോ​​​യി മ​​​ട​​​ങ്ങി​​​യ​​​തി​​​നു ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ചെ​​​ല​​​വ് 46.93 ല​​​ക്ഷം രൂ​​​പ. സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഒ​​​രു​​​ധാ​​​ര​​​ണാ​​​പ​​​ത്ര​​​വും ഒ​​​പ്പി​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നും വി​​​വ​​​രാ​​​വ​​​കാ​​​ശ രേ​​​ഖ​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.
നോ​​​ര്‍​വേ​​​യി​​​ലെ ഇ​​​ന്ത്യ​​​ന്‍ എം​​​ബ​​​സി​​​യാ​​​ണ് കൊ​​​ച്ചി സ്വ​​​ദേ​​​ശി എ​​​സ്.​ ധ​​​ന​​​രാ​​​ജി​​​ന്‍റെ വി​​​വ​​​രാ​​​വ​​​കാ​​​ശ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

2022 ഒ​​​ക്ടോ​​​ബ​​​റി​​​ലാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ട​​​ങ്ങു​​​ന്ന സം​​​ഘം നോ​​​ര്‍​വേ സ​​​ന്ദ​​​ര്‍​ശി​​​ച്ച​​​ത്. വി​​​ദ്യാ​​​ഭ്യാ​​​സം, ആ​​​രോ​​​ഗ്യം, ടൂ​​​റി​​​സം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ നോ​​​ര്‍​വേ മാ​​​തൃ​​​ക പ​​​ഠി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു സ​​​ന്ദ​​​ര്‍​ശ​​​ന​​​മെ​​​ന്നാ​​​യി​​​രു​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. മ​​​ന്ത്രി​​​മാ​​​രാ​​​യ പി.​ ​​രാ​​​ജീ​​​വ്, വി.​ ​​അ​​​ബ്ദു​​​റ​​​ഹ്മാ​​​ന്‍, പ്ലാ​​​നിം​​​ഗ് ബോ​​​ര്‍​ഡ് വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ വി.​​​കെ. രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വി.​​​പി. ജോ​​​യ്, പ്രി​​​ന്‍​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ കെ.​​​ആ​​​ര്‍. ജ്യോ​​​തി​​​ലാ​​​ല്‍, കെ.​​​എ​​​സ്. ശ്രീ​​​നി​​​വാ​​​സ്, സു​​​മ​​​ന്‍ ബി​​​ല്ല, സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഡ​​​ല്‍​ഹി​​​യി​​​ലെ ഓ​​​ഫീ​​​സ​​​ര്‍ ഓ​​​ണ്‍ സ്‌​​​പെ​​​ഷ​​​ല്‍ ഡ്യൂ​​​ട്ടി വേ​​​ണു രാ​​​ജാ​​​മ​​​ണി, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പി​​​എ വി.​​​എം. സു​​​നീ​​​ഷ് എ​​​ന്നി​​​വ​​​ര്‍​ക്കൊ​​​പ്പം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കു​​​ടും​​​ബ​​​വും സ​​​ന്ദ​​​ര്‍​ശ​​​ന​​സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ല്‍ ഭ​​​ക്ഷ്യ​​​സം​​​സ്‌​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ല്‍ 150 കോ​​​ടി രൂ​​​പ​​​യു​​​ടെ തു​​​ട​​​ര്‍​നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​മെ​​​ന്ന് ഒ​​​രു നോ​​​ര്‍​വീ​​​ജി​​​യ​​​ന്‍ ക​​​മ്പ​​​നി അ​​​റി​​​യി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി സ​​​ന്ദ​​​ര്‍​ശ​​​ന ശേ​​​ഷം പ​​​റ​​​ഞ്ഞി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ നി​​​ക്ഷേപം സം​​​ബ​​​ന്ധി​​​ച്ച് ഒ​​​രു ധാ​​​ര​​​ണ​​​ാപ​​​ത്രം പോ​​​ലും ഒ​​​പ്പി​​​ടാ​​​തെ​​​യാ​​ണു മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സം​​​ഘം മ​​​ട​​​ങ്ങി​​​യ​​​തെ​​​ന്നു വി​​​വ​​​രാ​​​വ​​​കാ​​​ശ രേ​​​ഖ​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും സം​​​ഘ​​​ത്തി​​​ന്‍റെ​​​യും യൂ​​​റോ​​​പ്യ​​​ന്‍ പ​​​ര്യ​​​ട​​​ന​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ ഫോ​​​ട്ടോ ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി ഏ​​​ഴു ല​​​ക്ഷം രൂ​​​പ ഖ​​​ജ​​​നാ​​​വി​​​ല്‍നി​​​ന്നു നീ​​​ക്കി​​വ​​​ച്ച​​​തു നേ​​​ര​​​ത്തെ വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന ച​​​രി​​​ത്ര​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു വി​​​ദേ​​​ശ സ​​​ന്ദ​​​ര്‍​ശ​​​നം ന​​​ട​​​ത്തു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ​​​രി​​​പാ​​​ടി​​​ക്കു വീ​​ഡി​​​യോ, ഫോ​​​ട്ടോ ക​​​വ​​​റേ​​​ജ് ചെ​​​യ്യാ​​​ന്‍ ഏ​​​ജ​​​ന്‍​സി​​​ക​​​ളെ നി​​​യോ​​​ഗി​​​ച്ച​​​ത്.
ഒ​​​ക്ടോ​​​ബ​​​ര്‍ ര​​​ണ്ടു മു​​​ത​​​ല്‍ നാ​​​ലു വ​​​രെ ഫി​​​ന്‍​ലാ​​ന്‍​ഡി​​​ലും, അ​​​ഞ്ചു മു​​​ത​​​ല്‍ ഏ​​​ഴു വ​​​രെ നോ​​​ര്‍​വേ​​​യി​​​ലും, ഒ​​​മ്പ​​​തു മു​​​ത​​​ല്‍ 12 വ​​​രെ യു​​​കെ​​​യി​​​ലു​​​മാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സ​​​ന്ദ​​​ര്‍​ശ​​​നം.

Related posts

ലൈഫ് ഭവന പദ്ധതി: ഗുണഭോതൃ പട്ടികയിൽപെട്ട മത്സ്യത്തൊഴിലാളികൾക്ക് 10 വരെ കരാർ വയ്ക്കാം

Aswathi Kottiyoor

പെൻഷൻ പരിഷ്കരണം: മാർഗ നിർദേശങ്ങളായി

Aswathi Kottiyoor

ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റ്; ലഭിക്കേണ്ടത് 42.6 സെന്റിമീറ്റർ മഴ, കിട്ടിയത് 6 മാത്രം

Aswathi Kottiyoor
WordPress Image Lightbox