കൊച്ചി മെട്രോ തൂണിൽ വിള്ളൽ. തറനിരപ്പിൽനിന്ന് എട്ട് അടിയോളം ഉയരത്തിലാണ് വിള്ളൽ കണ്ടെത്തിയത്. ആലുവയിലുള്ള തുണിലാണ് വിള്ളലുണ്ടായത്.
തൂണിന് ബലക്ഷയം സംഭവിച്ചിട്ടില്ലെന്ന് കെഎംആർഎൽ അറിയിച്ചു. പ്ലാസ്റ്ററിംഗിൽ ഉണ്ടായ വിടവെന്നാണ് ഔദ്യോഗിക വിശദീകരണം. വിശദമായ പരിശോധന നടത്തിയതായും കെഎംആർഎൽ വ്യക്തമാക്കി.