25.9 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • ബഫർ സോണിന് പകരം ‘എതിർ സോൺ’
Uncategorized

ബഫർ സോണിന് പകരം ‘എതിർ സോൺ’

കൊട്ടിയൂർ: ബഫർ സോണിന് എതിരെ കൊട്ടിയൂരിൽ എതിർ സോൺ വരച്ച് പ്രതിഷേധം. യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബറിൻ്റെ നേതൃത്വത്തിലാണ് ഇന്നലെ നീണ്ടുനോക്കി ടൗണിൽ സമരം സംഘടിപ്പിച്ചത്. മിഴി കലാസാംസ്കാരിക വേദി പ്രസിഡണ്ട് ജോയി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.ടി.പി.ഷാജി അദ്ധ്യക്ഷത വഹിച്ചു.സി.കെ.വിനോദ്, ജോയി ജോസഫ്, എം.ജെ.ചെറിയാൻ, ഷൈജു തുടങ്ങിയവർ പ്രസംഗിച്ചു.

ബഫർ സോൺ സംബന്ധിച്ച് പ്രസിദ്ധീകരിച്ച മാപ്പുകൾ പ്രദർശിപ്പിക്കുകയും ജനകീയ പ്രതികരണമായി എതിർ സോൺ അടയാളപ്പെടുത്തുകയും ചെയ്തു. ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും അതിർത്തിയിലെ ജലസ്രോതസ്സുകളെയും ഒഴിവാക്കി വനാതിർത്തിയിൽ ബഫർ സോൺ സീറോ പോയിൻ്റായി പ്രഖ്യാപിക്കണം. പഞ്ചായത്തുകളും വില്ലേജ് ഓഫീസുകളും നൽകുന്ന രേഖകൾ അടിസ്ഥാനമാക്കി ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.വിദ്യാർത്ഥികളും നാട്ടുകാരും പങ്കെടുത്തു.

Related posts

ചെമ്പ്ര പീക്കിലെ സാമ്പത്തിക തിരിമറിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘം; ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം

Aswathi Kottiyoor

വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ സ്ത്രീകളെ കടന്നുപിടിച്ച സംഭവം: പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Aswathi Kottiyoor

സാധാരണക്കാര്‍ക്കില്ലാത്ത പരിരക്ഷ നല്‍കാനാകില്ലെന്ന് കോടതി; ഹര്‍ജി പിന്‍വലിച്ച് പ്രതിപക്ഷം

Aswathi Kottiyoor
WordPress Image Lightbox