27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • പൊതുവിദ്യാലയങ്ങളെ മികച്ച രീതിയില്‍ സംരക്ഷിക്കുക സര്‍ക്കാരിന്റെ നയം: മന്ത്രി വി. ശിവന്‍കുട്ടി
Uncategorized

പൊതുവിദ്യാലയങ്ങളെ മികച്ച രീതിയില്‍ സംരക്ഷിക്കുക സര്‍ക്കാരിന്റെ നയം: മന്ത്രി വി. ശിവന്‍കുട്ടി

കുന്ദമംഗലം: മണ്ഡലത്തിലെ മൂന്ന് സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം ഒരുങ്ങി. കെട്ടിടങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ മികച്ച രീതിയില്‍ സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ നയമാണെന്നും അതിനുവേണ്ട പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളുടെ അടിസ്ഥാന വികസനവും അക്കാദമിക നിലവാരത്തിലൂടെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖല മാറ്റത്തിന്റെ പാതയിലാണ്.

പ്ലസ്‌വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ പരിഹാരം കാണുന്നതിന് പരിശ്രമം നടത്തുകയാണ്. പ്ലസ്‌വണ്‍ സീറ്റ് അനുപാതം പഠിക്കുന്നതിനും മറ്റുമായി വിദഗ്ധ സമിതിയെ നിയമിച്ചിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ കുട്ടികള്‍ ഇല്ലാത്ത ബാച്ചുകള്‍ സീറ്റ് ക്ഷാമമുള്ള ഇടത്തേക്ക് മാറ്റുന്നതും പുതിയ ബാച്ച്‌ അനുവദിക്കുന്നതും ഹൈസ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതുമടക്കമുള്ള വിഷയങ്ങളില്‍ ഈ സമിതി പഠനം നടത്തും. സമിതിയുടെ പഠനത്തിന്റെ അടിസ്‌ഥാനത്തിലായിരിക്കും വരും വര്‍ഷങ്ങളിലെ ക്രമീകരണമെന്നും മന്ത്രി പറഞ്ഞു പുള്ളന്നൂര്‍ ന്യൂ ഗവണ്മെന്റ് എല്‍.പി സ്കൂള്‍, നായര്‍ക്കുഴി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മാവൂര്‍ ജി.എം.യു.പി സ്കൂള്‍ എന്നിവയ്ക്കായി ഒരുക്കിയ കെട്ടിടങ്ങളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

40ലക്ഷം രൂപ ചെലവിലാണ് പുള്ളന്നൂര്‍ ന്യൂ ഗവണ്മെന്റ് എല്‍.പി സ്കൂളില്‍ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. കിഫ്ബിയുടെ ഒരു കോടി രൂപ ചെലവിലാണ് മറ്റു രണ്ടു സ്കൂളുകളിലും കെട്ടിടം ഒരുക്കിയത്. വിവിധ സ്കൂളുകളിലായി നടന്ന ചടങ്ങുകളില്‍ പി.ടി.എ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ജില്ലാ പഞ്ചായത്ത് അംഗം നാസര്‍ എസ്റ്റേറ്റ് മുക്ക്. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ്, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍,മാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്ത്, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

പി.എം കിസാന്‍ പദ്ധതിയില്‍ അംഗമാകാം

Aswathi Kottiyoor

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പരാതിയുമായി കോതിപ്പാലം സ്വദേശി

Aswathi Kottiyoor

അടക്ക മോഷ്ടിക്കാൻ കവുങ്ങിൽ കയറിയ ആദിവാസി യുവാവ് കവുങ്ങ് ഒടിഞ്ഞ് ലൈൻ കമ്പിയിൽ വീണു

Aswathi Kottiyoor
WordPress Image Lightbox