22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബഫർ സോൺ ആശങ്ക പരിഹരിക്കും: മന്ത്രി റോഷി അഗസ്റ്റിൻ
Kerala

ബഫർ സോൺ ആശങ്ക പരിഹരിക്കും: മന്ത്രി റോഷി അഗസ്റ്റിൻ

ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ. സീറോ പോയിന്റ് നിലനിർത്തി ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പുതിയ മാപ്പ് തയ്യാറാക്കി കൃത്യമായ ഫീൽഡ് സർവേ നടത്തി കോടതിയെ ബോധ്യപ്പെടുത്തി പൊതുജനത്തിന്റെ ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനിപള്ളിയിലെ സുവർണജൂബിലി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വികാരി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ അധ്യക്ഷനായി. ഒ ആർ കേളു എംഎൽഎ, മാനന്തവാടി നഗരസഭാ ചെർപേഴ്സൺ സി കെ രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി, കെ ജെ ദേവസ്യ, അഡ്വ. സിന്ധു സെബാസ്റ്റ്യൻ, സഹ വികാരി ഫാ. എൽദോ മനയത്ത്, കെ എം ഷിനോജ്, ബേബി മേച്ചേരി പുത്തൻപുരയിൽ, ഷാജി മൂത്താശ്ശേരി, കുര്യാക്കോസ് വലിയപറമ്പിൽ എന്നിവർ സംസാരിച്ചു.

Related posts

പ്ലസ് വൺ പ്രവേശനം; സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് ഇന്ന് രണ്ട് മണി മുതൽ അപേക്ഷിക്കാം

Aswathi Kottiyoor

സാറാ ജോസഫിന് ഓടക്കുഴല്‍ അവാര്‍ഡ്.

Aswathi Kottiyoor

പേരാവൂർ താലൂക്കാസ്പത്രി വിഷയം; ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി

Aswathi Kottiyoor
WordPress Image Lightbox