21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വിളർച്ച മുക്ത ‘വിവ കേരളം’ ക്യാമ്പയിൻ ; ചികിത്സാ പ്രോട്ടോകോൾ തയ്യാറാക്കും: മന്ത്രി വീണാ ജോർജ്
Kerala

വിളർച്ച മുക്ത ‘വിവ കേരളം’ ക്യാമ്പയിൻ ; ചികിത്സാ പ്രോട്ടോകോൾ തയ്യാറാക്കും: മന്ത്രി വീണാ ജോർജ്

വിളർച്ചമുക്ത ‘വിവ കേരളം’ ക്യാമ്പയിന്റെ ഭാഗമായി ചികിത്സ പ്രോട്ടോകോൾ രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനതല ക്യാമ്പയിൻ ഈ മാസം ആരംഭിക്കും. ആദ്യഘട്ടം തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട്, കാസർകോട്‌ ജില്ലകളിൽ നടപ്പാക്കും.

15 മുതൽ 59 വയസ്സുവരെയുള്ള വനിതകളിൽ പരിശോധന നടത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഇതിനായി വാർഡ്‌ തിരിച്ചുള്ള കണക്ക് തയ്യാറാക്കുമെന്നും ഉന്നതതല യോഗത്തിൽ മന്ത്രി വ്യക്തമാക്കി. രോഗനിർണയത്തിനുള്ള 12 ലക്ഷം കിറ്റ്‌ നിലവിൽ ലഭ്യമാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ചും ക്യാമ്പയിൻ നടത്തും. ഹെൽത്ത് ഫീൽഡ് വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, ട്രൈബൽ പ്രൊമോട്ടർമാർ എന്നിവർ പങ്കെടുക്കണം. ആയുഷ് മേഖലയുടെ സേവനവും ഉണ്ടാകും. വനിതാ ശിശുവികസനവകുപ്പ് സെക്രട്ടറി, വകുപ്പ് ഡയറക്ടർ, ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ, ആയുഷ് വകുപ്പ് ഡയറക്ടർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related posts

കു​ട്ടി​ക​ൾ​ക്കും ഫൈ​സ​ർ വാ​ക്സി​ൻ; അനുമതി ന​ൽ​കി അ​മേ​രി​ക്ക

Aswathi Kottiyoor

പതിവ് വാക്സിൻ എടുക്കാൻ കഴിയാത്തവർക്ക് പ്രത്യേക മിഷൻ മാർച്ച് 7 മുതൽ

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് 11 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്

Aswathi Kottiyoor
WordPress Image Lightbox