23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പരിസ്ഥിതിലോലം: 64,000 നിർമിതികൾ കൂടി കണ്ടെത്തി
Kerala

പരിസ്ഥിതിലോലം: 64,000 നിർമിതികൾ കൂടി കണ്ടെത്തി

പരിസ്ഥിതിലോല പ്രദേശത്തെ ജനവാസമേഖലകളിൽ വനം – റവന്യു – തദ്ദേശ വകുപ്പുകൾ നടത്തിയ സ്ഥലപരിശോധ‍നയിൽ പുതിയതായി 64,000 നിർമിതികൾ കണ്ടെത്തി. മൂന്നുമാസം മുൻപ് ഉപഗ്രഹ സർവേയിൽ കണ്ടെത്തിയ 49,330 നിർമിതികൾക്കു പുറമേയാണിത്.

പുതിയതായി കണ്ടെത്തിയ നിർമിതികൾ വനം വകുപ്പിന്റെ ഭൂപടത്തിൽ അപ്‍ലോഡ് ചെയ്തു. ബുധനാഴ്ച വരെ 20 ശതമാനത്തിൽ താഴെ മാത്രം നടന്ന പരിശോധന ഇന്നലെ ഊർജിതമാക്കി. ഇന്നും തുടരും. സർക്കാർ നിശ്ചയിച്ച സമയപരിധി നാളെ തീരുമെങ്കിലും സ്ഥലപരിശോധന പൂർത്തിയാവാനിടയില്ല.

ഇന്നും നാളെയുമായി മുപ്പതിനായിരത്തോളം പുതിയ നിർമിതി‍കളുടെ വിവരം കൂടി ഭൂപടത്തിൽ ഉൾപ്പെടുത്തിയേക്കും. ഇതോടെ പരിസ്ഥിതിലോല മേഖലയിലുള്ള ജനവാസമേഖലകളിലെ നിർമിതികളുടെ എണ്ണം ഒന്നര ലക്ഷത്തോളമാകും.

Related posts

മൂ​ല്യ​നി​ർ​ണ​യം ക​ഴി​ഞ്ഞ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ഇ​നി സൂ​ക്ഷി​ക്കു​ന്നത് ഒ​രു​വ​ർ​ഷം

Aswathi Kottiyoor

കോവിഡ്‌ പ്രത്യേക അവധിക്ക്‌ പകരം ഇനി മുതൽ വർക്ക്‌ ഫ്രം ഹോം

Aswathi Kottiyoor

പദയാത്രികരെ ഊർജോത്പാദകരാക്കുന്ന സാങ്കേതികവിദ്യയുമായി സ്റ്റാർട്ടപ്പ്

Aswathi Kottiyoor
WordPress Image Lightbox