24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്വർണക്കപ്പിനായി കടുത്ത പോരാട്ടം; കലോത്സവത്തിൽ നാലാം ദിനവും കണ്ണൂർ മുന്നിൽ*
Kerala

സ്വർണക്കപ്പിനായി കടുത്ത പോരാട്ടം; കലോത്സവത്തിൽ നാലാം ദിനവും കണ്ണൂർ മുന്നിൽ*

കോഴിക്കോട്: 61 ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. കലോത്സവം നാലാം ദിവസത്തിലേക്ക് കടന്നപ്പോൾ 683 പോയിന്റുമായി കണ്ണൂരാണ് ഒന്നാമത്.679 പോയിന്റ് വീതം നേടി പാലക്കാടും കോഴിക്കോടും തൊട്ടു പിന്നിലുണ്ട്.

തിരുവാതിരകളി, സംഘനൃത്തം, നാടകം, ഭരതനാട്യം, പരിചമുട്ട് തുടങ്ങിയ ഇനങ്ങൾ ഇന്ന് വേദികളിലെത്തും. കലോത്സവത്തിന് നാളെ തിരശ്ശീല വീഴും.

മൂന്നാം ദിനമായ ഇന്നലെ ഹൈസ്‌കൂൾ വിഭാഗം ഓട്ടന്‍ തുള്ളൽ, ഒപ്പന തുടങ്ങിയ ജനപ്രിയ ഇനങ്ങളാണ് വേദിയിൽ അരങ്ങേറിയത്.

അതേസമയം, സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് ഇന്ന് കോഴിക്കോട് ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക്​ സ്കൂൾ കലോത്സവത്തിൽ പ​​​ങ്കെടുക്കുന്നതിന്​ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരമാണ് തീരുമാനം. ജില്ലയിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ വിദ്യാലയങ്ങൾക്ക് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ്കുമാർ അറിയിച്ചു.

Related posts

വയോധികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

45 ന് ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ​ല്ലാം വാ​ക്സി​ന്‍ എ​ടു​ക്ക​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശം

Aswathi Kottiyoor

ചേര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

Aswathi Kottiyoor
WordPress Image Lightbox