24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നിർമിതികളിൽ ഇരട്ടിപ്പ്: കൃത്യത ഉറപ്പാക്കുമെന്ന് വനം വകുപ്പ്
Kerala

നിർമിതികളിൽ ഇരട്ടിപ്പ്: കൃത്യത ഉറപ്പാക്കുമെന്ന് വനം വകുപ്പ്

പരിസ്ഥിതിലോല പ്രദേശത്തെ ജനവാസമേഖലകളിൽ നടത്തിയ സ്ഥലപരിശോധ‍നയിൽ പുതിയതായി നിർമിതികൾ കണ്ടെത്തിയത്, ജനവാസമേഖലകളിൽ നിർമിതികൾ കൂടുതലാണെന്ന ജനങ്ങളുടെയും കർഷകരുടെയും വാദങ്ങൾക്ക് അടിസ്ഥാനമിടു‍ന്നതാണ്. പുതുതായി കണ്ടെത്തിയ 64,000 നിർമിതികളിൽ ചിലതിന് ഇരട്ടിപ്പുണ്ടാ‍യിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ പരിശോധന നടത്തി കൃത്യത ഉറപ്പാക്കുമെന്നും പ്രാഥമിക നിഗ‍മന പ്രകാരം 58,170 നിർമിതി‍കളാണ് പുതിയതായി കണ്ടെത്തിയതെന്നും വനം വകുപ്പ് പറഞ്ഞു.

സ്ഥലപരിശോധ‍നയുടെ ഭാഗമായി ഉപയോഗിക്കുന്ന സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററിന്റെ (കെഎസ്ആർഇസി) അസറ്റ് മാ‍പ്പർ ആപ്പിലൂടെയാണ് പുതുതായി കണ്ടെത്തിയ നിർമി‍തികളുടെ വിവരം അപ്‍ലോഡ് ചെയ്തത്.

പഞ്ചായത്തുകൾക്കു പുറമേ കെഎസ്ആർ‍ഇസിയും പുതിയ നിർമിതികളെക്കുറി‍ച്ചുള്ള വിവരങ്ങൾ അപ്‍ലോഡ് ചെയ്തിട്ടുണ്ട്. ഉപഗ്രഹസർ‍വേ റിപ്പോർട്ടിലെ പിഴവു‍കളെ തുടർന്നാണ് നേരിട്ടു സ്ഥലപരിശോധന നടത്താൻ വനം വകുപ്പ് തീരുമാനിച്ചത്.

പരിസ്ഥിതിലോല മേഖലാ വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ കേസ് ഈ മാസം 11 നാണ് കോടതി പരിഗണിക്കാനിരുന്നത്. എന്നാൽ,11 ന് പരിഗണിക്കേണ്ട കേസുകളുടെ പട്ടിക ഇന്നലെ പുറത്തിറക്കിയപ്പോൾ ഈ കേസ് ഇല്ല.

Related posts

ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​ക്ക് ഒ​മി​ക്രോ​ൺ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ആ​ർ​ബി​ഐ

Aswathi Kottiyoor

സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

Aswathi Kottiyoor

പാഠപുസ്തക പരിഷ്‌കരണം കേരളത്തിന്റെ നല്ല ഭാവിക്കുള്ള ചുവടുവയ്പ്പ്: മന്ത്രി കെ.എൻ. ബാലഗോപാൽ

Aswathi Kottiyoor
WordPress Image Lightbox