25.9 C
Iritty, IN
June 26, 2024
  • Home
  • Kerala
  • ശ​ബ​രി​മ​ല​യി​ല്‍ അ​ര​വ​ണയ്ക്ക് ഉപയോഗിക്കുന്ന ഏ​ല​ക്ക സു​ര​ക്ഷി​ത​മ​ല്ലെ​ന്നു റി​പ്പോ​ര്‍​ട്ട്
Kerala

ശ​ബ​രി​മ​ല​യി​ല്‍ അ​ര​വ​ണയ്ക്ക് ഉപയോഗിക്കുന്ന ഏ​ല​ക്ക സു​ര​ക്ഷി​ത​മ​ല്ലെ​ന്നു റി​പ്പോ​ര്‍​ട്ട്

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ അ​​​ര​​​വ​​​ണ നി​​​ര്‍​മി​​ക്കാ​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഏ​​​ല​​​ക്ക​​​യി​​​ല്‍ സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലാ​​​ത്ത​​​വി​​​ധ​​​ത്തി​​​ല്‍ കീ​​​ട​​​നാ​​​ശി​​​നി അ​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​ന​​​ലി​​​റ്റി​​​ക്ക​​​ല്‍ ലാ​​​ബി​​​ല്‍നി​​​ന്നു​​​ള്ള പ​​​രി​​​ശോ​​​ധ​​​നാ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു.

ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​ശ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് ലാ​​​ബി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ജ​​​സ്റ്റീ​​​സ് അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് പി.​​​ജി. അ​​​ജി​​​ത് കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് പ​​​രി​​​ശോ​​​ധ​​​നാ റി​​​പ്പോ​​​ര്‍​ട്ട് ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും.

അ​​​ര​​​വ​​​ണ നി​​​ര്‍​മാ​​​ണ​​​ത്തി​​​നു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഏ​​​ല​​​ക്ക​​​യു​​​ടെ ഗു​​​ണ നി​​​ല​​​വാ​​​രം അ​​​ന​​​ലി​​​റ്റി​​​ക്ക​​​ല്‍ ലാ​​​ബി​​​ല്‍ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​മ്പ് ഇ​​​വി​​​ടെ ഏ​​​ല​​​ക്ക സ​​​പ്ലൈ ചെ​​​യ്തി​​​രു​​​ന്ന അ​​​യ്യ​​​പ്പ സ്‌​​​പൈ​​​സ​​​സ് ക​​​മ്പ​​​നി ഉ​​​ട​​​മ എ​​​സ്. പ്ര​​​കാ​​​ശ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി ഇ​​​വ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്.

ഏ​​​ല​​​ക്ക ശേ​​​ഖ​​​രി​​​ക്കാ​​​നാ​​​യി ഓ​​​പ്പ​​​ണ്‍ ടെ​​​ൻ​​ഡ​​​ര്‍ വി​​​ളി​​​ക്കാ​​​തെ ലോ​​​ക്ക​​​ല്‍ പ​​​ര്‍​ച്ചേ​​​സാ​​​ണു ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും ഇ​​​ത് അ​​​ഴി​​​മ​​​തി​​​ക്കു വ​​​ഴി​​​യൊ​​​രു​​​ക്കാ​​​നാ​​​ണെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.

Related posts

മാറുന്ന കാലത്തിന്റെ സാധ്യതകൾ ഉപയോഗിച്ചു ടൂറിസം മേഖലയെ ഉയർത്തുക ലക്ഷ്യം: മുഖ്യമന്ത്രി

Aswathi Kottiyoor

സാറാ ജോസഫിന് ഓടക്കുഴല്‍ അവാര്‍ഡ്.

Aswathi Kottiyoor

തൊഴിലുറപ്പ് പദ്ധതിയുടെ ചട്ടങ്ങൾ കർശനമാക്കുന്നു; ജോലി പൂർത്തിയാക്കിയില്ലെങ്കിൽ കൂലി കുറയും

Aswathi Kottiyoor
WordPress Image Lightbox