22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മാസംതോറും വൈദ്യുതി നിരക്ക്‌ വർധന ; സംസ്ഥാനത്തെ കാഴ്‌ചക്കാരാക്കി കുത്തകകൾക്ക്‌ ഒത്താശ
Kerala

മാസംതോറും വൈദ്യുതി നിരക്ക്‌ വർധന ; സംസ്ഥാനത്തെ കാഴ്‌ചക്കാരാക്കി കുത്തകകൾക്ക്‌ ഒത്താശ

മാസംതോറും വൈദ്യുതി നിരക്ക്‌ കൂട്ടാൻ വിതരണ കമ്പനികൾക്ക്‌ അനുമതി നൽകുന്ന കേന്ദ്രസർക്കാരിന്റെ ചട്ടഭേദഗതി സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തൽ. കേന്ദ്ര വൈദ്യുതി നിയമവും മറികടന്നാണ്‌ കരട്‌ വൈദ്യുതി ചട്ടഭേദഗതി അന്തിമമാക്കിയത്‌.

വൈദ്യുതി, സമവർത്തി പട്ടികയിലുള്ളതാണെന്നത്‌ പരിഗണിക്കാതെയാണ്‌ സംസ്ഥാനങ്ങളെ കാഴ്‌ചക്കാരാക്കി നിരക്ക്‌ തീരുമാനിക്കാൻ കമ്പനികൾക്ക്‌ കേന്ദ്രം അധികാരം നൽകിയത്‌. ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണിത്‌. കേന്ദ്രവൈദ്യുതി നിയമം 2003 പ്രകാരം, സംസ്ഥാനത്തിന്റെ റഗുലേററ്ററി കമീഷനുകളാണ്‌ നിലവിൽ അധികനിരക്കിനുള്ള അപേക്ഷകൾ തീർപ്പാക്കുന്നത്‌. മൂന്നുമാസം കൂടുമ്പോൾ നൽകുന്ന അപേക്ഷയിൽ കമീഷൻ പൊതുജനങ്ങളിൽനിന്നുൾപ്പെടെ അഭിപ്രായംതേടിയിരുന്നു. തുടർന്നാണ്‌ നീതിയുക്തമായ നിരക്ക്‌ നിശ്ചയിക്കാൻ അനുവദിച്ചിരുന്നത്‌. ചട്ടഭേഗദഗതിപ്രകാരം ഇനി കമ്പനികൾക്ക്‌ മാസംതോറും നിരക്ക്‌ നിശ്ചയിച്ച്‌ ഈടാക്കാം.

കേന്ദ്രവൈദ്യുതി നിയമത്തിന്‌ എതിരായി, സ്വകാര്യ കമ്പനികളും വിതരണ കമ്പനികളുമായുള്ള തർക്കം 120 ദിവസത്തിനകം റഗുലേറ്ററി കമീഷനുകൾ പരിഹരിച്ചില്ലെങ്കിൽ പരാതിക്കാർക്ക്‌ നേരിട്ട്‌ കേന്ദ്ര ഇലക്ട്രിസിറ്റി അപലറ്റ്‌ ട്രിബ്യൂണലിനെ സമീപിക്കാമെന്നും ഭേഭദഗതിയുണ്ട്‌. ഇതും സംസ്ഥാനങ്ങളുടെയും റഗുലേറ്ററി കമീഷനുകളുടെയും അധികാരമില്ലാതാക്കും. ഈ സാഹചര്യത്തിൽ നിയമപോരാട്ടമുൾപ്പെടെയുള്ള സാധ്യതകളെക്കുറിച്ച്‌ സംസ്ഥാനങ്ങൾ പരിശോധിച്ചേക്കും.വിവിധതരത്തിലുള്ള പുനരുപയോഗ ഊർജത്തിന്‌ ‘പൂൾഡ്‌ താരിഫ്‌’ ഏർപ്പെടുത്തിയതുമാത്രമാണ്‌ അൽപ്പമെങ്കിലും ഗുണകരമാകുമെന്ന്‌ പ്രതീക്ഷിക്കുന്നത്‌.

നടപ്പായാൽ മറ്റൊരു ‘പെട്രോൾ കൊള്ള’
എണ്ണക്കമ്പനികൾക്ക്‌ ഇന്ധനവില നിർണയാധികാരം കൈമാറിയതിന്‌ സമാനമാണ്‌ വൈദ്യുതി ചട്ടഭേദഗതിയും. ഇതോടെ പെട്രോൾ/ഡീസൽ വിലപോലെ വൈദ്യുതിനിരക്കും അടിക്കടി കൂടും. അദാനി, ടാറ്റ, റിലയൻസ്‌, ടോറന്റ്‌, സെസ്‌ക്‌ തുടങ്ങിയ സ്വകാര്യ കമ്പനികൾക്ക്‌ അധികചെലവ്‌ പെരുപ്പിച്ച്‌ കാണിച്ച്‌ വൈദ്യുതി ഉപയോക്താക്കളെ കൊള്ളയടിക്കാനും സാധിക്കും. കെഎസ്‌ഇബിയെപ്പോലുള്ള സ്ഥാപനങ്ങൾമാത്രമാകും ആശ്വാസം. എന്നാൽ അവയും നിയമം നടപ്പാക്കേണ്ടിവരും. നിയമവിദഗ്‌ധരുമായി ആലോചിച്ചാകും തീരുമാനമെന്ന്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടി വ്യക്തമാക്കി.

Related posts

പാഠ്യപദ്ധതി പരിഷ്‌കരണം : സ്‌കൂളുകളിൽ വിദ്യാർഥികളുടെ ചർച്ച ഇന്ന്‌ തുടങ്ങും

Aswathi Kottiyoor

സ്കൂൾ സംരക്ഷണ സമിതി ഹൈക്കോടതിയിലേക്ക്

Aswathi Kottiyoor

ബുധനാഴ്ച കൊവിഡ് വാക്സിനേഷന്‍ 110 കേന്ദ്രങ്ങളില്‍

Aswathi Kottiyoor
WordPress Image Lightbox