24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പരിചയപ്പെട്ടത് കൊല്ലം ബീച്ചിൽ വച്ച്; ലൈംഗിക ബന്ധത്തിനിടെ അപസ്മാരം വന്നു മരിച്ചു’; അറസ്റ്റ്.*
Kerala

പരിചയപ്പെട്ടത് കൊല്ലം ബീച്ചിൽ വച്ച്; ലൈംഗിക ബന്ധത്തിനിടെ അപസ്മാരം വന്നു മരിച്ചു’; അറസ്റ്റ്.*


കൊല്ലം ∙ ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ പൂർണ നഗ്നമായ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയിൽ കേസിൽ ഒരാൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ചൽ സ്വദേശി നാസുവിന്റെ (24) അറസ്റ്റാണ് രേഖപ്പെടുത്തിയത്. യുവതിയെ മരണത്തിലേക്ക് എത്തിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ച് കൂടുതൽ വകുപ്പുകൾ ചുമത്തും. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തു വരികയായിരുന്നു. കഴിഞ്ഞ മാസം 29ന് കൊല്ലം ബീച്ചിൽ വച്ച് യുവതിയെ പരിചയപ്പെട്ടുവെന്നാണ് യുവാവ് പൊലീസിനു നൽകിയിരിക്കുന്ന മൊഴി.നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചില വസ്ത്രഭാഗങ്ങൾ മാത്രമാണ് മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നത്. കൊല്ലം ബീച്ചില്‍ യുവതിയെത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മറ്റു തുമ്പുകളൊന്നും ലഭിക്കാതിരുന്നതോടെ അന്വേഷണം വഴിമുട്ടിയ നിലയിലായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Related posts

പ്ലസ്‌വൺ സ്പോർട്സ് ക്വാട്ട; 22വരെ ഓൺലൈനായി അപേക്ഷിക്കാം

Aswathi Kottiyoor

ക​ർ​ണാ​ട​ക അ​തി​ർ​ത്തി പ്രശ്നം; കേ​ന്ദ്ര​സർക്കാരിന്‍റെ ശ്ര​ദ്ധ​യി​ൽപ്പെടു​ത്തു​ം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

കൃഷി നാശനഷ്ടം- നഷ്ടപരിഹാരത്തിനുള്ള നടപടികൾ നവംബർ 10 നകം പൂർത്തീകരിക്കണം: കൃഷി മന്ത്രി

Aswathi Kottiyoor
WordPress Image Lightbox