23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സി-ആപ്റ്റിന് ആധുനിക അച്ചടിയന്ത്രം വാങ്ങാൻ 20 കോടി അനുവദിച്ചു: മന്ത്രി ഡോ. ആർ ബിന്ദു
Kerala

സി-ആപ്റ്റിന് ആധുനിക അച്ചടിയന്ത്രം വാങ്ങാൻ 20 കോടി അനുവദിച്ചു: മന്ത്രി ഡോ. ആർ ബിന്ദു

സി-ആപ്റ്റിന് (സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്) ആധുനിക അച്ചടിയന്ത്രം വാങ്ങുന്നതിന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 20 കോടി രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കളർ വെബ് ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീൻ വാങ്ങാൻ വായ്പയായാണ് തുക നൽകുക.

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ സി- ആപ്റ്റിന് വകുപ്പിന്റെ ആവശ്യപ്രകാരമാണ് തുക അനുവദിക്കാൻ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർക്ക് അനുമതി നല്കി സർക്കാർ ഉത്തരവായത്. സി-ആപ്റ്റിന് ഭാഗ്യക്കുറി വകുപ്പ് നൽകുന്ന വാർഷിക അച്ചടിക്കൂലിയിൽ നിന്ന് ഏഴു വർഷം കൊണ്ട് വായ്പ തിരിച്ചടക്കുമെന്നും മന്ത്രി പറഞ്ഞു.

Related posts

അതിദാരിദ്ര്യ പട്ടിക : കുടുംബങ്ങൾക്ക്‌ വരുമാന സർട്ടിഫിക്കറ്റ്‌ വേണ്ട

Aswathi Kottiyoor

*അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയയാൾ മറ്റൊരു കേസിൽ അറസ്റ്റിൽ.* ഒറ്റപ്പാലം: സാമ്പത്തികക്രമക്കേട് ആരോപിക്കപ്പെട്ട കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതിയുത്തരവുമായി പോലീസ് സ്റ്റേഷനിലെത്തിയയാൾ മറ്റൊരു കേസിൽ അറസ്റ്റിൽ. മുൻ ബാങ്ക് മാനേജർ എറണാകുളം കാക്കനാട് ഐ.എം.ജി. ജങ്ഷൻ ഡിവൈൻ വില്ലേജിൽ ഫസ്റ്റ് അവന്യൂ ബൻസാരിയിൽ രമേഷ് വിശ്വനാഥനെയാണ്‌ (56) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന്‌ കാണിച്ച് ഒറ്റപ്പാലം സ്വദേശി സുരേഷ് ഉണ്ണിനായർ നൽകിയ പരാതിയിലാണ് അറസ്റ്റ്. 2018-2019 കാലത്ത് രമേഷ്, പൊതുമേഖലാബാങ്കിന്റെ ഒറ്റപ്പാലം ശാഖയിൽ മാനേജരായിരിക്കെയാണ് കേസിനാസ്പദമായ ആദ്യത്തെ സംഭവം നടന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയും തിരിച്ചടവുകൾ ഉറപ്പുവരുത്താതെയും വായ്പകൾ നൽകി ബാങ്കിനെ വഞ്ചിച്ചുവെന്നാണ് പരാതി. 21.27 ലക്ഷം രൂപ ക്രമക്കേട് നടത്തിയെന്നും ആരോപിക്കപ്പെട്ടു. ഈ കേസിൽ രമേഷ് ഹൈക്കോടതിയെ സമീപിക്കുകയും അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ ഉത്തരവുപ്രകാരം തിങ്കളാഴ്ച അന്വേഷണോദ്യോഗസ്ഥനുമുമ്പിൽ ഹാജരാകവേയാണ് സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിന്റെ ചെയർമാനാണെന്നു പരിചയപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഒറ്റപ്പാലം സ്വദേശി സുരേഷിന്റെ പരാതി. മുൻപരിചയം ഉപയോഗപ്പെടുത്തി 12 ശതമാനം പലിശ തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചായിരുന്നു പണം തട്ടലെന്ന് പോലീസ് പറഞ്ഞു. എന്നാൽ, പിന്നീട് പണമോ പലിശയോ നൽകിയില്ല. കോടതിയിൽ ഹാജരാക്കിയ രമേഷിനെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടതായി പോലീസ് അറിയിച്ചു.

Aswathi Kottiyoor

ലക്കി ബിൽ ആപ്‌ ഇനി കേന്ദ്ര ജിഎസ്‌ടിയിലേക്ക്‌ ; കേരളത്തെ പിന്തുടർന്ന്‌ കേന്ദ്രവും

Aswathi Kottiyoor
WordPress Image Lightbox