കേളകത്ത് ബഫർസോൺ സർവേ തുടങ്ങി. ആറളം വന്യജീവി സങ്കേതത്തോട് ചേർന്നുള്ള ഭൂമിയിലാണ് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സർവേ തുടങ്ങിയത്. വീട്, സ്ഥാപനം, തൊഴുത്ത്, വിറക്പുര, റബർ പുര തുടങ്ങിയ നിർമിതികളെല്ലാം സർവേയിൽ രേഖപ്പെടുത്തും. സർക്കാർ ആപ് വഴി അധികൃതർ സ്ഥലത്ത് നേരിട്ടെത്തിയാണ് സർവേ. പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ്, വൈസ് പ്രസിഡന്റ് തങ്കമ്മ മേലെകുറ്റ് , അസി. വൈൽഡ് ലൈഫ് വാർഡൻ പി പ്രസാദ്, ഫോറസ്റ്റർ പി സജീവൻ, വില്ലേജ് ഓഫീസർ ജോമോൻ, ടെക്നിക്കൽ അസി. അബ്ദുൾ റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.