24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഹരിത കർമ സേനയും 50 രൂപയും..വസ്തുത എന്താണ്
Kerala

ഹരിത കർമ സേനയും 50 രൂപയും..വസ്തുത എന്താണ്

ഹരിത കർമ്മസേനയ്ക്ക് യൂസർ ഫീ നൽകാത്തവർക്ക് സേവനങ്ങൾ നിഷേധിക്കും എന്ന തരത്തിലുള്ള സർക്കാർ ഉത്തരവ് നിലവിൽ ഇല്ല, അതിനാൽ ഇനിമുതൽ ആരും യൂസർ ഫീ നൽകേണ്ടതില്ല എന്നൊക്കെ പറഞ്ഞ് ഒരു വിവരാവകാശ മറുപടിയുമായി വ്യാപകമായ പ്രചരണം നടക്കുകയാണ്.
ഇത് ഒരു ഫേക് ന്യൂസ് ആണ്.

പരാമർശിക്കപ്പെടുന്ന വിവരാവകാശ നിയമത്തിനുള്ള മറുപടിയിൽ പറയുന്നത് തദ്ദേശ സ്ഥാപനങ്ങളിലെ സേവനം നിഷേധിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ഒരു പ്രത്യേക ഉത്തരവ് നിലവിലില്ലെന്ന് മാത്രമാണ്.
എന്നാൽ അത്തരം ഒരു വ്യവസ്ഥ ഏർപ്പെടുത്താൻ പഞ്ചായത്തുകളോടും നഗരസഭകളോടും നിർദ്ദേശിക്കുന്ന സർക്കാർ ഉത്തരവ് നിലവിലുണ്ട് താനും.

സർക്കാരിന്റെ GO (Rt) No. 1496/2020 LSGD Dt. 12-08-2020 എന്ന ഉത്തരവിന്റെ 26 ആം പേജിൽ ഹരിത കർമ്മ സേനയുടെ സംഘാടനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനത്തിന്റെ ഉത്തരവാദിത്വങ്ങളിൽ ഇങ്ങനെ പറയുന്നു :
// xiv. തദ്ദേശ സ്വയം ഭരണ സ്ഥാപനം, യൂസർഫീ പിരിവിനു ഹരിത കർമ്മ സേനയെ പിന്തുണച്ചുകൊണ്ട് വരുമാനം മെച്ചപ്പെടുത്താൻ സാധിക്കുക വഴി ഗതാഗത ചിലവുകൾ ഇല്ലായ്മ ചെയ്യുവാനും, സംരംഭകർ സ്വയമേവ അത് അത് വഹിക്കുന്ന രീതിയിലേക്ക് മാറുവാനും സാധിക്കും.

ഇതിലേക്കായി പ്രവർത്തന ചിലവുകൾ കഴിഞ്ഞു മെച്ചപ്പെട്ട വരുമാനം ലഭിക്കുംവിധം യൂസർഫീ തുക തുക നിശ്ചയിച്ചും, യൂസർഫ് പിരിവു നിര്ബന്ധമാക്കത്തക്ക നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനം വഴി സ്വീകരിച്ചും (തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുന്ന ആനുകൂല്യങ്ങൾക്കും, സാക്ഷ്യപത്രങ്ങൾക്കും ഉൾപ്പെടെ ഹരിത കർമ്മ സേന പദ്ധതിയിൽ ഭാഗമാകുന്ന അല്ലെങ്കിൽ സ്വയമേവ ശാസ്ത്രീയമായ മാലിന്യ സംസ്കരണം നടപ്പിലാക്കുന്നതിന് തെളിവ് നൽകുന്നവർക്ക് പ്രഥമ പരിഗണന നൽകും വിധം അല്ലെങ്കിൽ തത്തുല്യ മറ്റു രീതികൾ അവലംബിച്ചു).
തദ്ദേശ സ്വയംഭരണ സ്ഥാപന പ്രവർത്തനവും, ഹരിത കർമ്മ സേന പ്രവർത്തനവും തമ്മിൽ ബന്ധപ്പെടുത്തേണ്ടതുമാണ്. //ഇതോടൊപ്പം കേന്ദ്രസർക്കാരിന്റെ ഖരമാലിന്യ പരിപാലന ചട്ടം 2016 ന്റെ – ചട്ടം 4 (3) പ്രകാരം ഓരോ മാലിന്യ ഉൽപാദകനും അവർ ഉൽപ്പാദിപ്പിക്കുന്ന മാലിന്യം ഏറ്റുവാങ്ങി സംസ്കരിക്കുന്നതിന് തദ്ദേശസ്ഥാപനം നിശ്ചയിക്കുന്ന യൂസർ ഫീ നൽകുവാൻ നിയമപരമായി ബാധ്യതപ്പെട്ടിരിക്കുന്നു. അതുപോലെ ഈ ചട്ടത്തിന്റെ 15 (f) പ്രകാരം ഓരോ തദ്ദേശ സ്ഥാപനവും നേരിട്ടോ, അല്ലാതെയോ നടത്തുന്ന മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി ഉചിതമായ യൂസർഫീ നിശ്ചയിക്കുവാനും ബാധ്യതപ്പെട്ടിരിക്കുന്നു.

ഇതിന്റെ ഭാഗമായാണ് തദ്ദേശസ്ഥാപനങ്ങൾ അവയുടെ ഖരമാലിന്യ പരിപാലന ബൈലാ വഴിയോ അതത് ഭരണ സമിതി തീരുമാനപ്രകാരമോ മാലിന്യ ശേഖരണത്തിന് യൂസർ ഫീ നിശ്ചയിക്കുകയും യൂസർഫി നൽകാത്തവർക്ക് സേവനങ്ങൾ നിഷേധിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുകയും ചെയ്തിട്ടുളളത്.അതിൽ നിയമപരമായി തെറ്റൊന്നുമില്ല. അത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്. സർക്കാരിന്റെ ഈ ഉത്തരവ് അതിന് പിൻബലം നൽകുന്നുമുണ്ട്.

ഇതു കൂടാതെ, പഞ്ചായത്തിലേക്ക് അല്ലെങ്കിൽ മുൻസിപ്പാലിറ്റിയിലേക്ക് നൽകേണ്ടുന്ന ഏതെങ്കിലും തുക നൽകാതിരുന്നാൽ അത് നൽകിയതിനു ശേഷം മാത്രം ലൈസൻ പോലുള്ള സേവനം കൊടുത്താൽ മതി എന്നുള്ള തീരുമാനമെടുക്കാൻ അതത് പഞ്ചായത്തിന്റെ / മുൻസിപ്പാലിറ്റിയുടെ സെക്രട്ടറിമാർക്കും കേരള പഞ്ചായത്ത് – മുൻസിപ്പാലിറ്റി നിയമങ്ങൾ അധികാരം നൽകുന്നുണ്ട്.

(Section 236 (13) KP Act & Section 443 KM Act)
ചുരുക്കത്തിൽ ഹരിത കർമ്മ സേനയ്ക് യൂസർ ഫീ നൽകുന്നതിനും യൂസർ ഫീ വാങ്ങുന്നതിനും നിയമ പരിരക്ഷയില്ല എന്ന തരത്തിലുള്ള പ്രചരണം അംസബന്ധവും വ്യാജവുമാണ്. ഇത്തരം നുണകളും മിസ് ഇൻഫർമേഷനും ഫേക്ക് ന്യൂസും പ്രചരിപ്പിക്കുന്നവർക്കെതിരായി കർശന നടപടി ഉണ്ടാകുന്നതാണ്

Related posts

വിഴിഞ്ഞം: ആവശ്യങ്ങളിലെല്ലാം നടപടി

Aswathi Kottiyoor

കരിപ്പൂർ യുഎഇ സെക്ടറിൽ 4 സർവീസുകൾ നിർത്തി ; യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യ

Aswathi Kottiyoor

ഗാർഹിക തൊഴിലാളി സംരക്ഷണ ബിൽ ഉടൻ; രാജ്യത്തിനാകെ മാതൃകയെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox