24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാന ഇടപെടൽ ഫലംകണ്ടു: ഹജ്ജ്‌ യാത്രയ്‌ക്ക്‌ കരിപ്പൂരും കണ്ണൂരും കൂടി
Kerala

സംസ്ഥാന ഇടപെടൽ ഫലംകണ്ടു: ഹജ്ജ്‌ യാത്രയ്‌ക്ക്‌ കരിപ്പൂരും കണ്ണൂരും കൂടി

ഹജ്ജ് യാത്ര ഇത്തവണ കേരളത്തിലെ മൂന്നു വിമാനത്താവളങ്ങൾ വഴി. നിലവിലുള്ള നെടുമ്പാശേരി കൂടാതെ നേരത്തെയുണ്ടായിരുന്ന കരിപ്പൂർ പുനഃസ്ഥാപിക്കുകയും കണ്ണൂർ വിമാനത്താവളം ഉൾപ്പെടുത്തുകയുംചെയ്‌തു. കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി തിങ്കളാഴ്ച പുറത്തിറക്കിയ ഹജ്ജ് നയത്തിന്റെ കരടുരേഖയിലാണിത്‌. സംസ്ഥാന സർക്കാർ കേന്ദ്രത്തോട്‌ ഇക്കാര്യം നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു.

ഹജ്ജ്‌ തീർഥാടനത്തിനു പുറപ്പെടാനുള്ള സൗകര്യം 2015 മുതലാണ്‌ കരിപ്പൂരിന്‌ നഷ്ടമായത്‌. റൺവേയുടെ പ്രവൃത്തി കാരണം വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവച്ചതായിരുന്നു കാരണം. പ്രവൃത്തി പൂർത്തിയായെങ്കിലും ഹജ്ജ് സർവീസ് പുനരാരംഭിച്ചില്ല. എംബാർക്കേഷൻ പോയിന്റ്‌ പുനഃസ്ഥാപിക്കാൻ അന്നത്തെ യുഡിഎഫ്‌ സർക്കാർ ഇടപെട്ടതുമില്ല. 2016–-ൽ എൽഡിഎഫ്‌ സർക്കാർ വന്നതോടെ നിരവധിതവണ കേന്ദ്രസർക്കാരിനെ സമീപിച്ചു. മുൻ മന്ത്രി കെ ടി ജലീലും ഇപ്പോഴത്തെ മന്ത്രി വി അബ്ദുറഹ്മാനും കേന്ദ്ര മന്ത്രിമാരെ കണ്ടു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടും സമ്മർദംചെലുത്തി. ഇതേത്തുടർന്നാണ്‌ തീരുമാനം.

2023 –-28 കാലത്തെ ഹജ്ജ്‌ നയത്തിന്റെ കരടാണ്‌ കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി പ്രഖ്യാപിച്ചത്. ഈ വർഷത്തെ തീർഥാടനത്തിനുള്ള അപേക്ഷ ഉടൻ സ്വീകരിച്ചുതുടങ്ങുമെന്നാണ് സൂചന. തുടർനടപടികൾക്ക് ഹജ്ജ്‌ ഹൗസ് ഒരുങ്ങിയതായി കേരള ഹജ്ജ്‌ കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി പറഞ്ഞു.

Related posts

സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ വ​നി​ത​ക​ളു​ടെ രാ​ത്രി ന​ട​ത്തം ഇ​ന്ന്

Aswathi Kottiyoor

ന​യം മാ​റ്റി മോ​ദി: എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പ​നം

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox