26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വ്യവസായവകുപ്പ് കുതിക്കുന്നു: 8 മാസം, സംരംഭകരായി 35,000 വനിതകള്‍
Kerala

വ്യവസായവകുപ്പ് കുതിക്കുന്നു: 8 മാസം, സംരംഭകരായി 35,000 വനിതകള്‍

എട്ടുമാസത്തിനിടെ 35,000ൽ അധികം സ്ത്രീകളെ സംരംഭക ലോകത്തേക്ക് കൈപിടിച്ചുയർത്തി വ്യവസായവകുപ്പ്‌. ഫുഡ് പ്രോസസിങ്‌, ബയോടെക്നോളജി, ഐടി, ഇലക്ട്രോണിക്സ്, വ്യാപാരമേഖല, ഹാൻഡ്‌ലൂം–- -ഹാൻഡിക്രാഫ്റ്റ് തുടങ്ങിയ മേഖലകളിലാണ്‌ സംരംഭങ്ങൾ. സംരംഭകവർഷം പദ്ധതിയിൽ പല മേഖലകളിലും 30 ശതമാനത്തിലധികവും രജിസ്റ്റർ ചെയ്തത് സ്ത്രീകളാണ്.

തൃശൂർ ജില്ലയിൽ നാലായിരത്തിലധികം വനിതാ സംരംഭകരുണ്ട്‌. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മൂവായിരത്തിലധികവും. വ്യവസായരംഗത്ത് പിന്നാക്കം നിൽക്കുന്ന കാസർകോട്‌, വയനാട്, ഇടുക്കി ജില്ലകളിലും ആയിരത്തിലധികം പേർ സംരംഭം തുടങ്ങി.

വ്യവസായവകുപ്പിനെയും പദ്ധതിക്കു പിന്നിൽ പ്രവർത്തിച്ചവരെയും മന്ത്രി പി രാജീവ്‌ അഭിനന്ദിച്ചു. സംരംഭകർക്ക്‌ സ്കെയിൽ അപ്‌ ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ടെക്നോളജി ക്ലിനിക്കുകളും ഹെൽപ്പ്‌ ഡെസ്‌കുകളും ഇൻവെസ്റ്റർ ഹെൽപ്പ്‌ കോൾ സെന്ററുകളുമെല്ലാം പ്രതിസന്ധി ഘട്ടങ്ങളിൽ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

കണ്ണൂര്‍ വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് തീപിടിത്തം; 3 വാഹനങ്ങള്‍ കത്തിനശിച്ചു, തീയിട്ടതെന്ന് സംശയം

Aswathi Kottiyoor

അതിഥി തൊഴിലാളികൾക്കും കേരളത്തിൽ റേഷൻ: റേഷൻ റൈറ്റ് കാർഡ് പദ്ധതിക്ക് തുടക്കം

Aswathi Kottiyoor

കെഎസ്ആർടിസിയിൽ ഇനി കുറഞ്ഞ ശമ്പളം 23,000 രൂപ; ശമ്പളപരിഷ്കരണത്തിന് ധാരണ .

Aswathi Kottiyoor
WordPress Image Lightbox