കോവിഡ് ആശങ്ക ഉയർന്നിട്ടുള്ള ആറ് രാജ്യങ്ങളിലൂടെ വിമാന യാത്ര നടത്തുന്നവർ നിർബന്ധമായും 72 മണിക്കൂർ മുന്പുള്ള കോവിഡ് നെഗറ്റീവ് റിപ്പോർട്ട് അപ് ലോഡ് ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ചൈന, ഹോങ്കോംഗ്, ദക്ഷിണ കൊറിയ, തായ്ലാൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങൾ വഴി ഇന്ത്യയിലെത്തുന്നവർക്ക് വേണ്ടിയാണ് പുതിയ നിബന്ധന. കൊറോണ വൈറസ് വ്യാപനഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം യാത്രാ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
നേരത്തെ ഈ ആറ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ വരുന്നവർക്ക് മാത്രമേ ആർടിപിസിആർ ബാധകമായിരുന്നുള്ളു. ഈ നിബന്ധനയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.