ബഫർസോണുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ആരംഭിച്ച ഹെൽപ് ഡസ്കുകളിൽ ഇന്നലെ വരെ ലഭിച്ചത് 20,878 പരാതികൾ. ഇതിൽ തീർപ്പാക്കിയത് 16 എണ്ണം മാത്രം. പെരിയാർ വന്യ ജീവി സങ്കേതവുമായി ബന്ധപ്പെട്ട് ലഭിച്ച 16 പരാതികളാണ് തീർപ്പാക്കിയത്.
പെരിയാറിന്റെ ഭാഗമായ കോരുത്തോട്-ആറ്, റാന്നി പെരുനാട്-അഞ്ച്, വണ്ടിപ്പെരിയാർ-അഞ്ച് ഉൾപ്പെടെ 16 പരാതികളാണ് മൂന്നു പഞ്ചായത്തുകളിലെ ഹെൽപ് ഡസ്കുകളിൽ ലഭിച്ചത്. ഈ 16 പരാതികളും പരിഹരിച്ചതായി വനംവകുപ്പ് വ്യക്തമാക്കി. പേപ്പാറ വന്യജീവി സങ്കേതത്തിന്റെ സമീപത്തുള്ള കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ ഇന്നലെ വരെ 672 പരാതികൾ ലഭിച്ചു. നെയ്യാർ വന്യജീവി സങ്കേതത്തിന്റെ ബഫർ സോണുമായി ബന്ധപ്പെട്ട് കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ 851 പരാതികളാണ് പൊതുജനങ്ങൾ നല്കിയിട്ടുള്ളത്. ആറളം കൊട്ടിയൂർ മേഖലയുമായി ബന്ധപ്പെട്ട് കേളകം പഞ്ചായത്തിൽ 1084 ഉം കൊട്ടിയൂരിൽ 110 ഉം ആറളത്ത് അഞ്ചും ഉൾപ്പെടെ 1199 പരാതികൾ ലഭിച്ചു.
മലബാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായി ചക്കിട്ടപ്പാറ പഞ്ചായത്തിൽ 4061 പരാതികൾ ലഭിച്ചു. കൂരാച്ചുണ്ടിൽ 1200 ഉം മരുതോങ്കരയിൽ 65 ഉം പൊഴുതനയിൽ 20 പരാതികളുമാണ് ഇന്നലെ വരെ ലഭിച്ചത്. മലബാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായുള്ള വിവിധ പഞ്ചായത്തുകളിലായി ആകെ 5346 പരാതികൾ ഇതുവരെ ലഭ്യമായി.
പീച്ചി വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് മുള്ളന്നൂർ-13, പഴയന്നൂർ-51, ചേലക്കര-46,തെക്കുംകര-25, കിഴക്കഞ്ചേരി-417, കണ്ണബ്ര-265, പാണഞ്ചേരി-400, പുത്തൂർ-70, വടക്കാഞ്ചേരി-നാല്, തിരുവില്വാമല-916, പെരിങ്ങോട്ടുകുറിശി-780, കുത്തന്നൂർ-11, വരന്തരപ്പിള്ളി-ഒന്ന്, മറ്റത്തൂർ-എട്ട്, കോടശേരി-433, വണ്ടാഴി-ആറ് എന്നിങ്ങനെ വിവിധ ത്രിതലപഞ്ചായത്തുകളിലായി 3446 പരാതികൾ ഇതുവരെ ലഭിച്ചു.
കരിന്പുഴ വന്യജീവിസങ്കേതവുമായി ബന്ധപ്പെട്ട് കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിൽ രണ്ട് പരാതികളാണ് ഇതുവരെ ലഭിച്ചത്. മംഗളവനം പദ്ധതിയുമായി ബന്ധപ്പെട്ട മേഖലയിൽ നിന്ന് പരാതികൾ ഒന്നും ലഭിച്ചിട്ടില്ല. മൂന്നാർ വൈൽഡ് ലൈഫ് സാങ്ച്വറിയുമായി ബന്ധപ്പെട്ട് വട്ടവട-795, ശാന്തൻപാറ-501, കാന്തല്ലൂർ-762,ദേവികുളം-12, ചിന്നക്കനാൽ-52, മറയൂർ-625 എന്നിങ്ങനെയാണ് വിവിധ ഗ്രാമപഞ്ചായത്തുകളിൽ ലഭിച്ചിട്ടുള്ള പരാതികൾ.
ഈ മേഖലയിൽ ആകെ ലഭിച്ചത് 2747 പരാതികൾ. ശെന്തുരുണി വൈൽഡ് ലൈഫുമായി ബന്ധപ്പെട്ട് തെൻമലയിൽ 215 ഉം, ആര്യൻകാവിൽ 367 ഉം കുളത്തൂപ്പുഴയിൽ 197 ഉം ഉൾപ്പെടെ 779 പരാതികളാണ് പൊതുജനങ്ങൾ നല്കിയിട്ടുള്ളത്. ഇടുക്കിയിൽ മരിയാപുരത്ത് 842, കാമാക്ഷി-132, കാഞ്ചിയാർ-1469, അറക്കുളം-1261, ഉപ്പുതറ-94 , കട്ടപ്പന നഗരസഭ-115 എന്നിങ്ങനെയാണ് ലഭിച്ച പരാതികൾ.
തട്ടേക്കാട് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് കുട്ടന്പുഴയിൽ 400 ഉം കീരന്പാറയിൽ 75 ഉം പരാതികൾ ലഭിച്ചു. പെരിയാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് കോരുത്തോട്-ആറ്, റാന്നി പെരുനാട്-അഞ്ച്, വണ്ടിപ്പെരിയാർ-അഞ്ച് ഉൾപ്പെടെ 16 പരാതികൾ ലഭിച്ചു. ഇതിൽ പെരിയാറിലെ 16 പരാതികളും പരിഹരിച്ചതായി വനംവകുപ്പ് വ്യക്തമാക്കി. പറന്പിക്കുളവുമായി ബന്ധപ്പെട്ട് നെല്ലിയാംപതിയിൽ 1010 ഉം, കൊടകശേരിയിൽ 400ഉം മറ്റത്തൂരിൽ 12 ഉം മുതലമടയിൽ 10 ഉം ഉൾപ്പെടെ 1432 പരാതികൾ ലഭിച്ചു. ഇവയെല്ലാം ചേർന്ന് ആകെ 20,878 പരാതികളാണ് ലഭിച്ചതെന്നു വനംവകുപ്പ് വ്യക്തമാക്കുന്നു.