23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള ജനവാസമേഖലകൾ: നേരിട്ടുപരിശോധനയിലും കണക്കുതെറ്റുന്നു
Kerala

വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള ജനവാസമേഖലകൾ: നേരിട്ടുപരിശോധനയിലും കണക്കുതെറ്റുന്നു

വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള ജനവാസമേഖലകൾ നിർണയിക്കുന്നതിനും കൃത്യത ഉറപ്പാക്കുന്നതിനുമായി ആരംഭിച്ച നേരിട്ടുള്ള സ്ഥലപരിശോധ‍നയിൽ ചില പഞ്ചായത്തുകളിൽ നിർമിതികളുടെയും കുടുംബങ്ങളുടെയും എണ്ണം ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. മറ്റു ചില പഞ്ചായത്തുകളിൽ എണ്ണം കൂടുകയും ചെയ്തു.

ഈ സാഹചര്യത്തിൽ, പരിസ്ഥിതിലോല മേഖലാ വിഷയത്തിൽ വനം വകുപ്പ് കോടതിയിൽ ഏതു റിപ്പോർട്ട് നൽകുമെന്നതു സംബന്ധിച്ച് ആശങ്കയുയർന്നു. കേസ് ഈ മാസം 11 ന് സുപ്രീംകോടതി പരിഗണിക്കുമ്പോൾ ഉപഗ്രഹ സർവേയുടെ പ്രാഥമിക റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷം മറ്റു റിപ്പോർട്ടുകൾ സമർപ്പിക്കാൻ 3 മാസം സാവകാശം തേടാനാണു കേരളത്തിന്റെ തീരുമാനം. എന്നാൽ നേരിട്ടുള്ള സ്ഥലപരിശോധനയിൽ നിർമിതികളുടെ എണ്ണം കുറഞ്ഞതായി കണ്ടെത്തിയതോടെ അനുബന്ധ റിപ്പോർട്ടുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ ചിന്താക്കുഴപ്പത്തിലാണ്.

ഉപഗ്രഹ സർവേയിൽ ജനവാസമേഖലകളിലെ നിർമിതികളുടെയും കുടുംബങ്ങളുടെയും എണ്ണം 49,330 ആയിരുന്നു. നേരിട്ടു സ്ഥലപരിശോധന നടത്തിയാൽ എണ്ണം 2 ലക്ഷം കവിയുമെന്നായിരുന്നു ജനങ്ങളും കർഷക സംഘടനകളും ചൂണ്ടിക്കാട്ടിയത്. ഇതിനിടയിലാണ് ചില പഞ്ചായത്തുകളിലെ സ്ഥലപരിശോധന ആശങ്കയുയർത്തുന്നത്.

കേരളത്തിലെ 85 പഞ്ചായത്തുകളിലാണു പരിസ്ഥിതിലോല മേഖല കൂടുതലുള്ളതെന്നാണു സംസ്ഥാന വനം വകുപ്പിന്റെ റിപ്പോർട്ട്. രണ്ടു ദിവസം മുൻപാണ് ഇതിൽ പകുതിയിലേറെ പഞ്ചായത്തുകളിൽ വനം–തദ്ദേശ– റവന്യു വകുപ്പുകളുടെ നേതൃത്വത്തിൽ സ്ഥലപരിശോധന ആരംഭിച്ചത്. ഇതിൽ 5 ജില്ലകളിലായി 7 പഞ്ചായത്തുകളിലാണ് നിർമിതികളുടെ എണ്ണത്തിൽ കുറവു കണ്ടെത്തിയത്. മറ്റു പഞ്ചായത്തുകളിലെ സ്ഥലപരിശോധന കൂടി പൂർത്തിയാകുമ്പോഴേ അന്തിമചിത്രം വ്യക്തമാകൂ. ഇതേസമയം, കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തിൽ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്ന നിർമിതികളുടെ എണ്ണം മൂന്നിരട്ടിയിലേറേയായി.

ഉപഗ്രഹസർവേയിൽ 600 നിർമിതികളാണു കണ്ടെത്തിയതെങ്കിൽ നേരിട്ടുള്ള പരിശോധനയിലതു 2104 ആയി ഉയർന്നു. കോഴിക്കോട്ടെ തന്നെ കൂരാച്ചുണ്ടിൽ 1800 നിർമിതികളുണ്ടെന്നായിരുന്നു ഉപഗ്രഹ സർവേ റിപ്പോർട്ട്. എന്നാൽ, സ്ഥലപരിശോധനയിൽ എണ്ണം 1200 ആയി താഴ്ന്നു.

ഇടുക്കിയിൽ മൂന്നിടത്ത് എണ്ണം കുറഞ്ഞു

നേരിട്ടുള്ള സ്ഥലപരിശോധനയിൽ കുറവു കണ്ടെത്തിയ പഞ്ചായത്തുകൾ, പരാതികളുടെ എണ്ണം ബ്രാക്കറ്റിൽ

തിരുവനന്തപുരം – കുറ്റിച്ചൽ (851)

ഇടുക്കി – കാഞ്ചിയാർ (1461), അറക്കുളം (1261), മരിയാപുരം (842)

പാലക്കാട് – തിരുവില്വാമല (916)

കണ്ണൂർ – കേളകം (1084)

കോഴിക്കോട് – കൂരാച്ചുണ്ട് (1200)

Related posts

ഓൺലൈൻ ഗെയിമുകൾ കളിക്കുന്നത് ഗുരുതരമായ ഗെയിമിംഗ് ആസക്തിയിലേക്ക് നയിക്കുന്നു; കുട്ടികളുടെ സുരക്ഷിത ഓൺലൈൻ ഗെയിമിംഗ്” സംബന്ധിച്ച് രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉപദേശം നൽകി കേന്ദ്രം

Aswathi Kottiyoor

സംസ്ഥാനത്തു റോഡിൽ സ്ഥാപിച്ചിട്ടുള്ളതിൽ പകുതിയോളം ക്യാമറകളും പ്രവർത്തിക്കുന്നില്ലെന്നു കണ്ടെത്തൽ

Aswathi Kottiyoor

പിഎംഎവൈ വീടുകളുടെ എണ്ണം വര്‍ധിപ്പിക്കണം: ദിശ

Aswathi Kottiyoor
WordPress Image Lightbox