22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേന്ദ്ര നിഷേധം ; സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ , ബജറ്റിനും കടമ്പ
Kerala

കേന്ദ്ര നിഷേധം ; സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ , ബജറ്റിനും കടമ്പ

കേന്ദ്ര സർക്കാർ തുടരുന്ന നിഷേധാത്മക നിലപാടിൽ സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ. സംസ്ഥാന ബജറ്റിനെയും തകിടംമറിക്കുന്ന നിലയിലേക്ക്‌ കേന്ദ്ര ധനസഹായ നിഷേധം. അടുത്തവർഷത്തെ ബജറ്റ്‌ തയ്യാറാക്കൽ കടമ്പയായി. കേന്ദ്ര നിലപാടുമൂലം നടപ്പുസമ്പത്തിക വർഷം പ്രതീക്ഷിത വരുമാനത്തിൽ 24,639 കോടി രൂപ കുറഞ്ഞു. അടുത്തവർഷം 32,795 കോടി രൂപയുടെ കുറവുണ്ടാകും. ഇത്‌ പദ്ധതി പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയേക്കും.

കേന്ദ്രം കൈമലർത്തുന്നതിനാൽ സംസ്ഥാന വരുമാനത്തിൽ 24,639 കോടി രൂപ ഈവർഷം കുറയും. റവന്യൂ കമ്മി ഗ്രാൻഡ്‌ 6716 കോടി കുറച്ചു. ജിഎസ്ടി നഷ്ടപരിഹാരം 9000 കോടി ഇല്ലാതാക്കി. കിഫ്ബി, പെൻഷൻ കമ്പനി എന്നിവയുടെ വായ്‌പ ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ കടമെടുപ്പിൽ 3578 കോടി കുറച്ചു. വായ്പാ പരിധി 3.5 ശതമാനമാക്കി. ക്ഷേമ പദ്ധതികൾ, ഭവനം, വിദ്യാഭ്യാസം, ആരോഗ്യം മേഖലകളിലടക്കം ചെലവുകൾക്ക്‌ പ്രയാസപ്പെടുന്നു.
നടപ്പുവർഷം ബജറ്റിലെ മതിപ്പുചെലവ്‌ 1,57,066 കോടിയാണ്‌. ശമ്പളം 41,980 കോടി, സർവീസ്‌ പെൻഷൻ 26,834 കോടി, പലിശയും മുതലും 25,966 കോടി, സാമൂഹ്യസുരക്ഷാ പെൻഷൻ 12,978 കോടി, തദ്ദേശ സ്വയംഭരണ സ്ഥാപന വിഹിതം 13,000 കോടി എന്നിവയടക്കം 1,20,758 കോടി രൂപ നിർബന്ധിത ചെലവാണ്‌. 25,000 കോടി രൂപയുടെ വരുമാന ഇടിവ്‌ വികസന ചെലവുകളെ ബാധിക്കും.

ഏപ്രിലിൽ തുടങ്ങുന്ന സാമ്പത്തിക വർഷത്തിലെ ചെലവിൽ ആനുപാതിക വളർച്ച വേണ്ടിവരും. വരുമാനത്തിൽ റവന്യു കമ്മി ഗ്രാൻഡ്‌ 8425 കോടി, ക്ഷേമ പെൻഷൻ കമ്പനി, കിഫ്‌ബി എന്നിവയ്‌ക്കായി കണ്ടെത്തിയ തുകയിൽ നാലിലൊന്നുഭാഗം 3140 കോടി, പിഎഫ്‌ നിക്ഷേപവും ലഘുസമ്പാദ്യ പദ്ധിതിയും ഉൾപ്പെടുന്ന പൊതുകണക്കിലെ 12,000 കോടി, ജിഎസ്‌ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന പതിനായിരം കോടിയടക്കം കുറയുമെന്ന സ്ഥിതിയിൽ ബജറ്റ്‌ തയ്യാറാക്കൽ കീറാമുട്ടിയായി.

കേന്ദ്ര കെണി ചെറുതല്ല
പ്രളയവും കോവിഡും തകർത്ത കേരള സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ പാതയിലാണ്‌ രാഷ്‌ട്രീയ ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന്റെ കെണി ഒരുക്കൽ. ധന കമീഷൻവഴിയും മറ്റും ഭരണഘടനാപരമായി സംസ്ഥാനത്തിനു ലഭിക്കേണ്ട സഹായങ്ങളും നിരസിച്ചു. കേരള വികസനം ദുർബലപ്പെടുത്താനാണ്‌ നോട്ടം. സാമ്പത്തിക സമ്മർദത്തിലൂടെ കീഴ്‌പ്പെടുത്തൽ തന്ത്രം.

മൂലധന നിക്ഷേപം മേഖലയിൽ അർഹതപ്പെട്ട പ്രത്യേക കേന്ദ്ര സഹായം ഇനിയും അനുവദിച്ചിട്ടില്ല. ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ചുവർഷംകൂടി തുടരണമെന്ന ആവശ്യം അനുവദിക്കില്ലെന്ന്‌ കേന്ദ്ര സഹമന്ത്രി. നഷ്ടപരിഹാരം 781 കോടി ജൂൺമുതൽ കുടിശ്ശികയാണ്‌. നഗര തദ്ദേശസ്ഥാപനങ്ങൾക്ക്‌ ധനകമീഷൻ ശുപാർശ ചെയ്‌ത സഹായവും ലഭ്യമാക്കിയില്ല.

Related posts

വസ്ത്രനികുതി കൂട്ടില്ല ; കേരളത്തിന്റെ എതിര്‍പ്പ് ഫലംകണ്ടു

Aswathi Kottiyoor

വേർപിരിഞ്ഞ പങ്കാളി മക്കളെ കാണാൻ എത്തുമ്പോൾ അതിഥിയായി കണക്കാക്കണം; ചായ നല്‍കണം’.

Aswathi Kottiyoor

കോഴിയിറച്ചി വില കുതിക്കുന്നു; ഇടപെടാനാകാതെ കെപ്​കോ

Aswathi Kottiyoor
WordPress Image Lightbox