21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വയോധികരോട്‌ കനിവില്ലാതെ റെയിൽവേ ; മുതിർന്ന പൗരന്മാർക്കുള്ള യാത്രാസൗജന്യം പുനഃസ്ഥാപിച്ചിട്ടില്ല
Kerala

വയോധികരോട്‌ കനിവില്ലാതെ റെയിൽവേ ; മുതിർന്ന പൗരന്മാർക്കുള്ള യാത്രാസൗജന്യം പുനഃസ്ഥാപിച്ചിട്ടില്ല

കോവിഡിന്‌ ശേഷം ട്രെയിൻ സർവീസുകൾ പഴയപടിയായിട്ടും മുതിർന്ന പൗരന്മാർക്കുള്ള യാത്രാസൗജന്യം പുനഃസ്ഥാപിക്കാൻ തയ്യാറാകാതെ റെയിൽവേ. 58 വയസ്സുള്ള സ്‌ത്രീകൾക്ക്‌ 50 ശതമാനവും 60 വയസ്സുള്ള പുരുഷന്മാർക്കും ട്രാൻസ്‌ജെൻഡറുകൾക്കും 40 ശതമാനവുമാണ്‌ റെയിൽവേ യാത്രാസൗജന്യം അനുവദിച്ചിരുന്നത്‌. കോവിഡ്‌ പശ്‌ചാത്തലത്തിൽ 2020 മാർച്ച്‌ 20 മുതൽ ഇളവ്‌ നിർത്തലാക്കി.നിരവധി തവണ പാർലമെന്റിൽ എംപിമാർ ഇക്കാര്യം ഉന്നയിച്ചു. പാർലമെന്റ്‌ സ്‌റ്റാൻഡിങ്‌ കമ്മിറ്റിയുടെ 12–-ാം റിപ്പോർട്ടിൽ സ്ലീപ്പർ ക്ലാസ്‌, തേർഡ്‌ എസി എന്നിവയിലെങ്കിലും സൗജന്യം വേണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു.

നിലവിൽ പാസഞ്ചർ ട്രെയിനുകൾ എക്‌സ്പ്രസ്‌ നിരക്കിലാണ്‌ സർവീസ്‌ നടത്തുന്നത്‌. അഞ്ചു കിലോമീറ്ററിന്‌ 30 രൂപ നൽകണം. രാജ്യത്ത്‌ 14.43 കോടി മുതിർന്ന പൗരന്മാരുണ്ട്‌. 12 ശതമാനത്തിനേ സാമൂഹ്യ സുരക്ഷിതത്വമുള്ളൂ. 42 ശതമാനം പുരുഷന്മാരും 90 ശതമാനം സ്‌ത്രീകളും മക്കളുടെ സംരക്ഷണയിലാണെന്നാണ്‌ റിപ്പോർട്ട്‌. 2021 ൽ 1.18 ലക്ഷം കോടി രൂപയായിരുന്നു റെയിൽവേയുടെ വരുമാനം. 2022ൽ 1.53 ലക്ഷം കോടിയായി. അധികമായി ലഭിച്ച 35,013 കോടിയിൽ 17,851 കോടിയും ടിക്കറ്റ്‌ വരുമാനമാണ്. 2021 ൽ ടിക്കറ്റ് വരുമാനം 23,484 കോടിയാണ്‌. 2022 നവംബർവരെ 41,335 കോടിയും. 76 ശതമാനമാണ് കൂടിയത്.

Related posts

മഴക്കാല പൂർവ ശുചീകരണം ആരംഭിക്കണം -കളക്ടർ*

Aswathi Kottiyoor

കോ​വി​ഡ് ചി​കി​ത്സ: സർക്കാരിന്‍റെ പുതിയ ഉ​ത്ത​ര​വി​നെതിരേ ഹൈ​ക്കോ​ട​തി

Aswathi Kottiyoor

അടക്കാത്തോട് , നാരങ്ങത്തട്ട് പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായി

Aswathi Kottiyoor
WordPress Image Lightbox