26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ലഹരിക്കെതിരെ പോരാടാൻ വിദ്യാലയത്തിൻ്റെ പടിയിറങ്ങി 31 വർഷങ്ങൾക്കു ശേഷം സഹപാഠികളെ വിളിച്ചു ചേർത്ത് എക്സൈസ് ഉദ്യോഗസ്ഥൻ*
Kerala

ലഹരിക്കെതിരെ പോരാടാൻ വിദ്യാലയത്തിൻ്റെ പടിയിറങ്ങി 31 വർഷങ്ങൾക്കു ശേഷം സഹപാഠികളെ വിളിച്ചു ചേർത്ത് എക്സൈസ് ഉദ്യോഗസ്ഥൻ*

കേളകം : അടക്കത്തോട് സെന്റ്‌ ജോസഫ് ഹൈസ്കൂളിലെ
1991 എസ്എസ്എൽസി ബാച്ചിലെ 106 വിദ്യാർത്ഥികൾ
31 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നത് ലഹരി മാഫിയക്കെതിരെ കൈകോർക്കാൻ. കേരളീയ യുവത്വത്തെ ഗ്രസിച്ച ലഹരിയെന്ന വിപത്തിനെ നേരിടാൻ സഹപാഠികളുടെ പിന്തുണ തേടി ഇറങ്ങിത്തിരിച്ച മലയോരത്തെ എക്സൈസ് ഓഫീസർ സി എം ജയിംസ് ആണ് വ്യത്യസ്തത കൊണ്ടു ശ്രദ്ധേയമായ ഈ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയ്ക്ക് രൂപം കൊടുത്തത്. സർക്കാരിൻ്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സി എം ജയിംസ് പിന്തുണയ്ക്കായി സമീപിച്ചപ്പോൾ സഹപാഠികളെല്ലാം ഒരേ മനസ്സോടെ തങ്ങളുടെ കൂട്ടുകാരനൊപ്പം കൈകോർത്തു. എക്സൈസ് വകുപ്പ് നടത്തുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടാണ് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ ഗ്രേഡ് പ്രിവൻ്റീവ് ഓഫീസറായി ജോലി ചെയ്യുന്ന ഇദ്ദേഹം പദനിസ്വനം എന്ന കൂട്ടായ്മക്ക് തുടക്കമിട്ടത്. 31 വർഷം മുൻപ് കൂടെ പഠിച്ച മുഴുവൻ പേരുടെയും വിലാസം സംഘടിപ്പിച്ച് ഫോൺ നമ്പറുകൾ കണ്ടുപിടിച്ച് പിന്തുണ ഉറപ്പാക്കുകയായിരുന്നു. തങ്ങളുടെ അടുത്ത തലമുറയെ ലഹരിയിൽ നിന്ന് അകറ്റി നിർത്തുന്നതിന് രക്ഷിതാക്കളുടെ ജാഗ്രതയാണ് ഒന്നാമതായി വേണ്ടതെന്ന തിരിച്ചറിവാണ് ഇത്തരമൊരു കൂട്ടായ്മക്കു പിന്നിലെന്ന് സി എം ജയിംസ് പറയുന്നു.

കേളകത്തു നടന്ന ഒത്തുചേരലിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സിനു ശേഷം എല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ഇതിനൊപ്പം വിവിധ ഔദ്യോഗിക മേഖലകളിൽ ജോലി ചെയ്യുന്ന മറ്റു പൂർവ്വവിദ്യാർത്ഥികൾ തങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട അറിവുകളും പങ്കുവച്ചു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി എച്ച് നൗഷാദ് പ്രകൃതി ദുരന്തം, അഗ്‌നി സുരക്ഷാ LPG സുരക്ഷാ ക്ലാസും നടത്തിയപ്പോൾ
വില്ലേജ് ഓഫീസർ ജോൺ വില്ലേജുകളിൽ ലഭ്യമാവുന്ന ഓൺലൈൻ സേവനങ്ങളെ പറ്റിയും അപേക്ഷിക്കേണ്ട വിധവും വിശദമാക്കി. സൈനബ ഇ ഐ വിദ്യാഭ്യാസ
മേഖലയിലെ വൈവിധ്യങ്ങളായ അവസരങ്ങളെ കുറിച്ച് സംസാരിച്ചു. അസിസ്റ്റന്റ് കോർഡിനേറ്റർഎസ് .എൻ കോളേജ് വീർപ്പാട് .ബിന്ദു എം എസ് വ്യവസായ വകുപ്പ് മുഖേന ലഭിക്കുന്ന വിവിധതരം ബാങ്ക് വായ്പകളെ പറ്റിയും സംരംഭക പ്രൊജക്റ്റുകൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഓൺലൈൻ സേവങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു.

കൂട്ടായ്മയുടെ നേതൃത്വത്തിൽ വരും വർഷങ്ങളിൽ ലഹരി വിരുദ്ധ – ഡീ അഡിക്ഷൻ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇനി തായി അഞ്ചംഗ . ഭാരവാഹികളേയും ജെയിംസ് സി എം (പ്രസിഡണ്ട് ) സൈനബ. ഇ ഐ( സെക്ക്രട്ടറി) വൈസ് പ്രസിഡണ്ട് തോമസ്കുട്ടി എം ഡി മഠത്തിൽ . സോണിയ സി ജെ . തുറക്കൽ( വൈസ് പ്രിസിഡണ്ട്) : ജോയിൻ സെക്കട്ടറി ബിന്ദു എം . എസ്.. ബിനോയി .കെ ജെ . കട്ടയക്കൽ, ട്രഷർ ജോർജ് മനയക്കൽ, എക്സിക്യൂട്ടീവ് മെമ്പർ ആയി,നൗഷാദ് പി എച്ച്,ലിജി എപി കദളി പറമ്പിൽ,ഷീബ ചേനാട്ട് വയനാട്,ബിന്ദു കെ വി കുഞ്ഞാനിക്കൽ ,ഷാജി കെ പി കുപ്പക്കാട്ട്,തോമസ് റ്റി ജെ തേക്കാനത്ത് ,ആൻ ണിപ്ലാൻ പറമ്പിൽ ,ജിജുപാട്ടപ്പറമ്പിൽ . ബിജു സി.യു ചങ്ങാലിക്കാവിൽ പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിര ഞ്ഞെടുത്ത് പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി

Related posts

ഇലന്തൂർ ആഭിചാരക്കൊല: കുറ്റപത്രം ജനുവരി ആദ്യവാരം.

Aswathi Kottiyoor

ആനുകൂല്യം കുറയ്​ക്കാ​നല്ല മുന്നാക്ക സർവേ –മുഖ്യമന്ത്രി

Aswathi Kottiyoor

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

Aswathi Kottiyoor
WordPress Image Lightbox