22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ദുബായിൽ മദ്യത്തിന് നികുതി ഒഴിവാക്കി.*
Kerala Uncategorized

ദുബായിൽ മദ്യത്തിന് നികുതി ഒഴിവാക്കി.*

ദുബായ് : മദ്യത്തിന് ദുബായിൽ ഏർപ്പെടുത്തിയിരുന്ന 30 ശതമാനം മുനിസിപ്പാലിറ്റി നികുതി ഒഴിവാക്കി. വ്യക്തികൾക്ക് മദ്യം വാങ്ങാനുള്ള ലൈസൻസും സൗജന്യമാക്കി. ജനുവരി ഒന്നുമുതൽ പുതുക്കിയ നിയമം പ്രാബല്യത്തിലായി. എന്നാൽ, യു.എ.ഇ.യിലെ മറ്റ് എമിറേറ്റുകൾക്ക് ഇത് ബാധകമല്ല. 21 വയസ്സിനുമുകളിലുവർക്കു മാത്രമേ മദ്യം ഉപയോഗിക്കാൻ അനുമതിയുള്ളൂ. അനുവദനീയമായ സ്ഥലങ്ങളിൽ മാത്രമേ മദ്യം ഉപയോഗിക്കാവൂ. ദുബായിലെ മദ്യവിലയിലെ വലിയൊരു പങ്കും നേരത്തേ മുനിസിപ്പാലിറ്റി നികുതിയായിരുന്നു. ഇതൊഴിവാക്കിയതോടെ മദ്യത്തിന്റെ വിലകുറയും. വില കുറയുന്നതോടെ ദുബായിൽ മദ്യവിൽപ്പന കൂടുമെന്നാണ് വിലയിരുത്തൽ.ദുബായിൽ വ്യക്തികൾക്ക് മദ്യം ഉപയോഗിക്കുന്നതിനും വാഹനങ്ങളിൽ കൊണ്ടുപോകുന്നതിനും പാർട്ടികൾ നടത്തുന്നതിനും സൂക്ഷിച്ചുവെക്കുന്നതിനുമെല്ലാം ലൈസൻസ് നിർബന്ധമാണ്.

വർഷത്തിൽ 260 ദിർഹ(ഏകദേശം 5858രൂപ)മായിരുന്നു ലൈസൻസ് ഫീസ് ഈടാക്കിയിരുന്നത്. എല്ലാവർഷവും ഇതേ തുകനൽകി ലൈസൻസ് പുതുക്കേണ്ടിയിരുന്നു. ഇനിമുതൽ ഇത് സൗജന്യമാണ്. ഇതുവരെ ചെറിയ വിലയ്ക്ക് മദ്യം വാങ്ങാൻ പലരും മറ്റ് എമിറേറ്റുകളെയാണ് ആശ്രയിച്ചിരുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് മദ്യത്തിനുള്ള നികുതി നിർത്തലാക്കുന്നതെന്ന് ദുബായ് മാരിടൈം മെർക്കന്റൈൽ ഇന്റർനാഷണൽ അധികൃതർ അറിയിച്ചു.

Related posts

കനത്ത മഴ തുടരുന്നു, കൊങ്കൺ റെയിൽ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ, ട്രെയിൻ റദ്ദാക്കി

Aswathi Kottiyoor

എല്ലാ ജില്ലയിലും ശിശുപരിപാലന കേന്ദ്രങ്ങൾ: മുഖ്യമന്ത്രി

Aswathi Kottiyoor

കർണ്ണാടകയിൽ കൈ ഉയർത്തി കോൺഗ്രസ്സ് ; ചരിത്ര വിജയം സമ്മാനിച്ച് കന്നഡ വോട്ടർമാർ

Aswathi Kottiyoor
WordPress Image Lightbox