24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പാളം മുറിച്ചു കടക്കുന്നതിനിടെ അയ്യൻകുന്ന് സ്വദേശി കുറുപ്പംതറയിൽ ട്രെയിൻ ഇടിച്ചു മരിച്ചു
Kerala

പാളം മുറിച്ചു കടക്കുന്നതിനിടെ അയ്യൻകുന്ന് സ്വദേശി കുറുപ്പംതറയിൽ ട്രെയിൻ ഇടിച്ചു മരിച്ചു


ഇരിട്ടി: റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ അയ്യൻകുന്ന് സ്വദേശി കുറുപ്പംതറ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ ഇടിച്ചു മരിച്ചു. അയ്യൻകുന്ന് ആനപ്പന്തിയിലെ കുട്ടിക്കാട്ടുകുന്നേൽ പരേതരായ വർക്കി – മറിയം ദമ്പതികളുടെ മകൻ കുര്യൻ ജോർജ്ജ് (ഷാജി -55 ) ആണ് മരിച്ചത്. എറണാകുളം മരടിൽ താമസിക്കുന്ന കുര്യൻ ജോർജ്ജ് കുറുപ്പംതറ റയിൽവേ സ്റ്റേഷന് സമീപം റയിൽവേ ഗേറ്റ് മുറിച്ചു കടക്കവേ വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോടെ അപകടത്തിൽ പെടുകയായിരുന്നു. അടച്ചിരുന്ന റയിൽവേ ഗേറ്റിനു സമീപത്തുകൂടി മുറിച്ചു കടക്കവേ വേണാട് എക്സ്പ്രസ് ഇടിച്ചാണ് മരണം. കുറുപ്പന്തറയിലെ ഒരു ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇദ്ദേഹം.
ഭാര്യ: ബീന. മക്കൾ: ജിനു, ജിത്തു, ജിസ്‌ന. സഹോദരങ്ങൾ: ജോസ്, എൽസമ്മ , ജോയി, ഫാ.തോമസ്, ഫാ. ജേക്കബ്, സാവിയോ, പരേതരായ സിസ്റ്റർ ആനിസ്, സണ്ണി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2 ന് അങ്ങാടിക്കടവ് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.

Related posts

ഇരിട്ടി സബ് ആർ.ടി ഓഫീസിൽ നടക്കേണ്ട ലേണേഴ്സ് ടെസ്റ്റ് മാറ്റി –

Aswathi Kottiyoor

അരിക്കൊമ്പൻ തമിഴ്നാടിനു തലവേദനയാകുന്നു; മേഘമലയിൽ ജാഗ്രതാ നിർദേശം, വിനോദസഞ്ചാരം വിലക്കി.

ഹോസ്റ്റല്‍ പ്രവേശനത്തില്‍ വിവേചനം പാടില്ല: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox