25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സ്‌നേഹവീടിന്റെ താക്കോല്‍ദാനം
Uncategorized

സ്‌നേഹവീടിന്റെ താക്കോല്‍ദാനം

സ്‌നേഹവീടിന്റെ താക്കോല്‍ദാനം ജനുവരി 2 ന്
ഇരിട്ടി: ഇന്ദിരാജി മെമ്മോറിയല്‍ എജുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഇരിട്ടി എംജി കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ ചെടിക്കുളം അമ്പലകണ്ടിയിലുള്ള കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹവീടിന്റെ താക്കോല്‍ദാനം ജനുവരി 2 ന് 11.30 ന് കെ.സുധാകരന്‍ എംപി നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് മുഖ്യാതിഥി ആയിരിക്കും.
മൂന്ന് ബെഡ് റൂമും അടുക്കളയും ഉള്‍പ്പെടെ 1200 സ്‌ക്വയര്‍ഫീറ്റുള്ള വീടാണ് നിര്‍മ്മിച്ചു നല്‍കുന്നതെന്ന് ഇന്ദിരാജി മെമ്മോറിയല്‍ എജുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സാജു യോമസ്, വൈസ് ചെയര്‍മാന്‍ വി.പി. ചന്ദ്രഭാനു, സെബിന്‍ ജോര്‍ജ്, ഇ. രാജേഷ്, സന്തോഷ് വെട്ടിക്കാട്ടില്‍, ജോയി പുഞ്ചാല്‍ എന്നിവര്‍ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Related posts

അങ്കമാലിയിൽ ഗുണ്ടാ നേതാവിനെ വെട്ടികൊന്ന സംഭവം; രണ്ടു പേര്‍ അറസ്റ്റിൽ, കാരണം കുടിപ്പകയെന്ന് പൊലീസ്

Aswathi Kottiyoor

അടക്ക മോഷ്ടിക്കാൻ കവുങ്ങിൽ കയറിയ ആദിവാസി യുവാവ് കവുങ്ങ് ഒടിഞ്ഞ് ലൈൻ കമ്പിയിൽ വീണു

Aswathi Kottiyoor

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ തല സർഗോത്സവം ബുധൻ, വ്യാഴം ദിവസങ്ങളിൽ മണത്തണയിൽ

Aswathi Kottiyoor
WordPress Image Lightbox