21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കേരള സ്പെയ്സ് പാർക്കിനെ കെ- സ്പെയ്സ് എന്ന പേരിൽ സൊസൈറ്റിയാക്കും
Kerala

കേരള സ്പെയ്സ് പാർക്കിനെ കെ- സ്പെയ്സ് എന്ന പേരിൽ സൊസൈറ്റിയാക്കും

കേരള സ്പെയ്സ് പാർക്കിനെ കെ-സ്പെയ്സ് എന്ന പേരിൽ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവിതാംകൂർ – കൊച്ചിൻ ലിറ്റററി, സയന്റിഫിക്, ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 1955 പ്രകാരമാണ് രജിസ്റ്റർ ചെയ്യുക.

നിർദ്ദിഷ്ട സൊസൈറ്റിയുടെ ധാരണാപത്രവും ചട്ടങ്ങളും നിയന്ത്രണവും സംബന്ധിച്ച കരട് രേഖ അംഗീകരിച്ചു. കരാർ അടിസ്ഥാനത്തിൽ നിർദ്ദിഷ്ട ശമ്പള സ്‌കെയിലിൽ 10 തസ്തികകൾ സൃഷ്ടിക്കും.

ഐ ടി പാർക്കുകൾ/ കേരള സ്റ്റാർട്ടപ്പ് മിഷൻ / കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രക്ചർ എന്നിവിടങ്ങളിൽ അധികമുള്ളതോ ദീർഘകാലത്തേക്ക് ആവശ്യമില്ലാത്തതുമായ യോഗ്യതയുള്ള ജീവനക്കാരെ കണ്ടെത്തി, സ്പെയ്സ് പാർക്കിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് പരിഗണിക്കും.

ടെക്നോപാർക്കിന്റെ ഭൂമിയിൽ നിന്ന് 18.56 ഏക്കർ ഭൂമി നിർദ്ദിഷ്ട സ്പെയ്സ് പാർക്ക് സൊസൈറ്റിക്ക് കൈമാറും. ഫണ്ടിന്റെ അടിയന്തരാവശ്യം നിറവേറ്റുന്നതിന് കേരള സ്പെയ്സ് പാർക്ക് സൊസൈറ്റിക്ക് രണ്ടു കോടി രൂപ സീഡ് കാപ്പിറ്റലായി അനുവദിക്കും.

Related posts

‘ഒറ്റക്കടിയിൽ മരിക്കണം’; മുട്ടയിട്ട് അടയിരിക്കുന്ന മൂർഖന് ഒരാഴ്ച പട്ടിണി, സൂരജിന്റെ ക്രൂരത.

Aswathi Kottiyoor

കനത്ത മഴ തുടരുന്നു; പത്തനംതിട്ടയിലും എറണാകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നാളെ അവധി

Aswathi Kottiyoor

ഓണത്തിരക്ക്: വാളയാറിൽ തമിഴ്‌നാട്‌ 
പരിശോധന കർശനമാക്കുന്നു.

Aswathi Kottiyoor
WordPress Image Lightbox