24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇഴകീറി കൈത്തറി; കരുണയില്ലാതെ കേന്ദ്രം , സബ്‌സിഡി നിർത്തി
Kerala

ഇഴകീറി കൈത്തറി; കരുണയില്ലാതെ കേന്ദ്രം , സബ്‌സിഡി നിർത്തി

കെെത്തറി നൂലുകൾക്ക്‌(കഴിനൂൽ) കേന്ദ്രസർക്കാർ നൽകിയിരുന്ന സബ്‌സിഡി ഇല്ലാതാക്കിയതും വിലക്കയറ്റവുംമൂലം നഷ്‌ടത്തിലേക്ക്‌ കൂപ്പുകുത്തി കൈത്തറിസംഘങ്ങൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ 99 ശതമാനം സംഘവും നഷ്‌ടത്തിലായത്‌ ഇങ്ങനെയാണ്‌. സംസ്ഥാന സർക്കാരിന്റെ സബ്‌സിഡിയും ഉത്സവകാലങ്ങളിൽ നൽകുന്ന ഉയർന്ന റിബേറ്റുമാണ്‌ ഏക ആശ്രയം.

കൈത്തറിയുടെ പ്രധാന അസംസ്‌കൃതവസ്‌തുവായ കഴിനൂലിന്‌ 15 ശതമാനമാണ്‌ കേന്ദ്ര സബ്‌സിഡി ലഭിച്ചിരുന്നത്‌. മൂന്നുവർഷംമുമ്പ്‌ കോവിഡ്‌ നിയന്ത്രണം ആരംഭിച്ച സമയത്താണ്‌ ഇത്‌ നിർത്തിയത്‌. മൂന്ന്‌ ശതമാനം ഡിപ്പോ–-ട്രാൻസ്‌പോർട്ട്‌ സബ്‌സിഡി ലഭിച്ചിരുന്നതും വെട്ടിക്കുറച്ചു. ഇതിനുപകരം ഇപ്പോൾ വർഷംതോറും 15,000 രൂപമാത്രമാണ്‌ അനുവദിക്കുക. ഇതാണെങ്കിൽ വൈദ്യുതി ചാർജ്‌ പോലുമാകുന്നില്ല.

കഴിനൂലുകൾ കൂടുതലും കേരളത്തിനുപുറത്താണ്‌ ഉണ്ടാക്കുന്നത്‌. രണ്ടുവർഷത്തിനിടെ ഇതിന്റെ വില ഇരട്ടിയായി. പെട്ടിക്ക്‌ 2000–-2400 രൂപയ്‌ക്ക്‌ ലഭിച്ചിരുന്നത്‌ ഇപ്പോൾ 5000ആയി. എന്നാൽ, പഴയ നൂൽവിലയുടെ നിരക്കിലാണ്‌ ഇപ്പോഴും ഉൽപ്പന്നം വിൽക്കുന്നത്‌. ഇതും വലിയ നഷ്‌ടം വരുത്തുന്നതായി കേരള സ്‌റ്റേറ്റ്‌ കൈത്തറിത്തൊഴിലാളി കൗൺസിൽ (സിഐടിയു) സംസ്ഥാന സെക്രട്ടറി ടി എസ്‌ ബേബി പറഞ്ഞു. നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ്‌ കോർപറേഷന്റെ റീജണൽ ഓഫീസ്‌ കണ്ണൂരിൽനിന്ന്‌ ബംഗളൂരുവിലേക്ക്‌ മാറ്റിയതും കേരളത്തിന്‌ തിരിച്ചടിയാണ്‌.

Related posts

അഞ്ച് ക്ലാസുകളിൽ അടുത്ത വർഷം പുതിയ പാഠപുസ്‌തകങ്ങൾ: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

പി.​ജ​യ​രാ​ജ​ന്‍റെ പേ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്; പോ​ലീ​സ് കേ​സെ​ടു​ത്തു

Aswathi Kottiyoor

വീടിനുള്ളില്‍ പോലും മാസ്‌ക് ധരിക്കേണ്ട സമയം; രണ്ടാം തരംഗത്തില്‍ മുന്നറിയിപ്പുമായി കേന്ദ്രം………

Aswathi Kottiyoor
WordPress Image Lightbox