പിഎസ്‌സിയുടെ എല്ലാ സേവനങ്ങളും ഉദ്യോഗാർഥിക്ക് ഇനി സ്വന്തം പ്രൊഫൈൽ വഴി ലഭ്യമാകും. ജോലിക്ക് അപേക്ഷിക്കുന്നത് ഉൾപ്പെടെ ചില സേവനങ്ങൾ മാത്രമാണു നിലവിൽ പ്രൊഫൈൽ വഴി ലഭിക്കുന്നത്. 2023 മാർച്ച് 1 മുതൽ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈൽ വഴി താഴെപ്പറയുന്ന സേവനങ്ങളും ലഭ്യമാക്കുമെന്നു കമ്മിഷൻ അറിയിച്ചു:
ഉത്തരക്കടലാസ് പുനഃപരിശോധിക്കാനുള്ള അപേക്ഷകൾ, ഉത്തരക്കടലാസുകളുടെ പകർപ്പുകൾ ലഭ്യമാക്കാനുള്ള അപേക്ഷകൾ, പരീക്ഷ /അഭിമുഖം / പ്രമാണ പരിശോധന/ നിയമന പരിശോധന എന്നിവയുടെ തീയതിയിൽ മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ, തുളസി സോഫ്റ്റ്‌വെയറിൽ പുതിയ വിദ്യാഭ്യാസ യോഗ്യത കൂട്ടിച്ചേർക്കാനുള്ള അപേക്ഷകൾ, സ്ക്രൈബിനു വേണ്ടിയുള്ള അപേക്ഷ, നിയമന പരിശോധനയ്ക്ക് ഫീസ്, ഉത്തര സൂചികയുമായി ബന്ധപ്പെട്ട പരാതി സമർപ്പിക്കാനുള്ള അപേക്ഷകൾ, മറ്റു പൊതുപരാതികൾ എന്നിവ പുതിയ സോഫ്റ്റ്‌വെയർ വഴി സമർപ്പിക്കാൻ കഴിയും.