24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • യുഎസിൽ തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുമ്പോൾ അപകടം; 3 ഇന്ത്യക്കാർ മരിച്ചു
Kerala

യുഎസിൽ തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുമ്പോൾ അപകടം; 3 ഇന്ത്യക്കാർ മരിച്ചു


വാഷിങ്ടൻ ∙ അതിശൈത്യത്തിൽ യുഎസിലെ അരിസോനയിൽ 3 ഇന്ത്യക്കാർക്കു ദാരുണാന്ത്യം. ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത മുദ്ദാന, കുടുംബസുഹൃത്ത് ഗോകുൽ മെദിസെറ്റി (47) എന്നിവരാണു മരിച്ചത്. തണുത്തുറഞ്ഞ വുഡ്സ് കാന്യൻ തടാകത്തിലൂടെ നടക്കുമ്പോൾ തെന്നിവീണായിരുന്നു അപകടം.ഡിസംബർ 26ന് ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടമുണ്ടായതെന്നു വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ചാൻഡ്‍ലർ എന്ന സ്ഥലത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. ഹരിതയെ വെള്ളത്തിൽനിന്നു പുറത്തെടുത്തു ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചു. നാരായണ, ഗോകുൽ എന്നിവരെ മരിച്ച നിലയാണു കണ്ടെത്തിയതെന്നും പ്രവിശ്യ ഷെരീഫ് വ്യക്തമാക്കി.

സൈക്ലോൺ ബോംബ് എന്ന ശീതക്കൊടുങ്കാറ്റിന്റെ ദുരിതത്തിലാണു യുഎസ്. 3,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 25 കോടിയോളം ജനങ്ങളെ ശൈത്യബോംബ് ബാധിച്ചു. യുഎസിലാകെ 62 പേർ മരിച്ചെന്നാണു റിപ്പോർട്ട്. മധ്യരേഖാ പ്രദേശത്തെ ചൂടേറിയ വായു മുകളിലേക്ക് ഉയർന്ന് രൂപപ്പെടുന്ന വായുരഹിത പ്രദേശത്തേക്ക് ആർട്ടിക് ധ്രുവമേഖലയിൽ നിന്നുള്ള അതിശൈത്യക്കാറ്റ് പെട്ടെന്നു വന്നുനിറഞ്ഞാണു ബോംബ് ചുഴലി രൂപപ്പെടുന്നത്. യുഎസിൽ ചിലയിടങ്ങളിൽ താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസും കടന്നു താഴേക്കു പോയി.

Related posts

മറ്റു സംസ്ഥാനങ്ങൾക്ക് ഇനി ഓക്സിജൻ നല്കാനാവില്ല ; പ്രധാനമന്ത്രിക്കു മുഖ്യമന്ത്രിയുടെ കത്ത്

Aswathi Kottiyoor

നൂറുദിന കര്‍മ്മപരിപാടി; 51 പൊതുമരാമത്ത് റോഡുകള്‍ നാടിനു സമർപ്പിക്കുന്നു

Aswathi Kottiyoor

*പൊലീസ് സ്റ്റേഷനില്‍ എത്താതെ പരാതി നല്‍കാം; കേരള പൊലീസ്*

Aswathi Kottiyoor
WordPress Image Lightbox