35.3 C
Iritty, IN
November 22, 2024
  • Home
  • Kerala
  • നിയമോപദേശം നേടി; സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിക്ക് ക്ലിൻ ചിറ്റ് നൽകിയതിൽ ഹർജി നൽകുമെന്ന് പരാതിക്കാരി
Kerala Uncategorized

നിയമോപദേശം നേടി; സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിക്ക് ക്ലിൻ ചിറ്റ് നൽകിയതിൽ ഹർജി നൽകുമെന്ന് പരാതിക്കാരി

സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകുമെന്ന് പരാതിക്കാരി. ഹർജി നൽകില്ലെന്നും ഉമ്മൻചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്നും പറഞ്ഞ പരതിക്കാരി ഹർജി നൽകുമെന്ന് വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു.

6 കേസിലും ഹർജി നൽകുമെന്നും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് തീരുമാനം എന്നും പരാതിക്കാരി വ്യക്തമാക്കി. അബ്ദുള്ളകുട്ടിയെ വെള്ള പൂശാൻ ആണ് ബാക്കി ഉള്ളവർക്കും സി ബി ഐ ക്ലീൻ ചിറ്റ് നൽകിയതെന്നും പരാതിക്കാരി അഭിപ്രായപ്പെട്ടു.അതേസമയം അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും തനിക്ക് ആശങ്ക ഉണ്ടായിരുന്നില്ലെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു. സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് തനിക്ക് എപ്പോഴുമുള്ളതെന്നും മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതരായി മുദ്രകുത്തുന്നതും ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

Related posts

പുഴുക്കലരി വെട്ടിക്കുറച്ച് കേന്ദ്രം ; റേഷൻകടകൾ പ്രതിസന്ധിയിൽ

Aswathi Kottiyoor

പൊ​തു​പ​രി​പാ​ടി​ക​ളി​ൽ 100 പേ​ർ മാ​ത്രം, മാ​സ് ടെ​സ്റ്റിം​ഗ്; സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്നു

Aswathi Kottiyoor

സർക്കാർ മദ്യനയം ജനങ്ങളോടുള്ള വെല്ലുവിളി മദ്യ-ലഹരി വിരുദ്ധ ഏകോപന സമിതി

Aswathi Kottiyoor
WordPress Image Lightbox