24.3 C
Iritty, IN
October 6, 2024
  • Home
  • Iritty
  • എൻ.എസ്.എസ് സപ്തദിന സഹവാസ കാംപിന് തുടക്കമായി
Iritty

എൻ.എസ്.എസ് സപ്തദിന സഹവാസ കാംപിന് തുടക്കമായി

ഇരിട്ടി: ലഹരിവിരുദ്ധ പ്രചാര പരിപാടികൾക്ക് ഊന്നൽ നൽകി ഈ വർഷത്തെ എൻ.എസ്.എസ്.സപ്തദിന സഹവാസ കാംപിന് മലയോര മേഖലയിൽ തുടക്കമായി. ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂൾ സപ്തദിന കാംപ് കച്ചേരിക്കടവ് സെൻ്റ് ജോർജ് യു.പി.സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.
അയ്യൻകുന്ന് പഞ്ചായത്തംഗം ഐസക് ജോസഫ് അധ്യക്ഷനായി.സെൻ്റ് ജോർജ് യു.പി.സ്കൂൾ മാനേജർ ഫാ.മാത്യു നരിക്കുഴി മുഖ്യ പ്രഭാഷണം നടത്തി.

പ്രിൻസിപ്പാൾഎൻ.എസ് എസ് പ്രോഗ്രാം ഓഫിസർ ഇ.പി.അനീഷ് കുമാർ പദ്ധതി വിശദീകരിച്ചു. കെ.ഇ.ശ്രീജ, പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി.മദർ പി.ടി.എ പ്രസിഡണ്ട് ആർ.കെ.മിനി, രമ്യ ഷാജി, പ്രധാനാധ്യാപകൻ എം.ബാബു, സ്റ്റാഫ് സെക്രട്ടറി പി.വി.ശശീന്ദ്രൻ ,കെ.വി.സുജേഷ് ബാബു എന്നിവർ സംസാരിച്ചു.
ഇരിട്ടി: ശിവപുരം ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ.എസ് എസ് സപ്തദിന സഹവാസ കാംപ് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് കെ.ഗോപി. അധ്യക്ഷനായി. പ്രിൻസിപ്പാൾ ഒ.കെ.ബിന്ദു മുഖ്യ പ്രഭാഷണം നടത്തി.എൻ.എസ്.എസ്.പ്രോഗ്രാം ഓഫിസർ കെ.പി.വിപിൻ പദ്ധതി വിശദീകരിച്ചു.കെ.എം. പ്രേംജിത്ത്, വി.ജി.നായനാർ, പി.സിന്ധു, സന്തോഷ് കോയിറ്റി, പി.എം രാജീവ്, പി.ടി.ജിജേഷ്, പി.വി.ശശീന്ദ്രൻ ,വി.അനിൽകുമാർ, സി.എം. സ്വാതി എന്നിവർ സംസാരിച്ചു.

Related posts

മെറിറ്റ് ഡേയും ബിരുദദാന ചടങ്ങും നടത്തി

Aswathi Kottiyoor

മുൻ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പസ് അന്തരിച്ചു.

Aswathi Kottiyoor

വീട് കുത്തി തുറന്ന് പട്ടാപ്പകൽ മോഷണം 20 പവനും, 22,000 രൂപയും കവർന്നു

Aswathi Kottiyoor
WordPress Image Lightbox