22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • എക്‌സൈസ് വകുപ്പിന് ആധുനിക വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി
Kerala

എക്‌സൈസ് വകുപ്പിന് ആധുനിക വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി

എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിന് 4 വാഹനങ്ങള്‍ വാങ്ങുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി. നെയ്യാറ്റിന്‍കര താലൂക്കില്‍ പുതുതായി സ്ഥാപിച്ച കീഴാറ്റൂര്‍ക്കടവ്, പാഞ്ചിക്കാട്ടുകടവ്, പെരിഞ്ചാന്‍ കടവ് എന്നീ പാലങ്ങളിലൂടെയും കാരോട്, കുട്ടപ്പൂ എന്നീ സ്ഥലങ്ങളിലൂടെയും മദ്യം, മയക്കുമരുന്ന് എന്നിവ കടത്തുന്നവരെ പിന്തുടർന്ന് പിടികൂടാൻ ആധുനിക സൗകര്യങ്ങളുള്ള വാഹനങ്ങൾ വാങ്ങണമെന്ന എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് എന്ന പേരില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 4 മൊബൈല്‍ പട്രോള്‍ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണിത്.

തുക അനുവദിക്കും
പുനര്‍ഗേഹം പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് 42.75 കോടി രൂപ അഡീഷണല്‍ ഓതറൈസേഷന്‍ മുഖേന അനുവദിക്കുന്നതിന് ധനവകുപ്പിന് നിര്‍ദ്ദേശം നല്‍കും.
ശമ്പള പരിഷ്‌കരണം
കേരള ലളിതകലാ അക്കാദമിയുടെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവന്‍സ് തുടങ്ങിയവ 10.02.2021 ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഷ്‌കരിച്ചു നല്‍കും.
അംഗീകൃത മൂലധനം ഉയര്‍ത്തും
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ അംഗീകൃത മൂലധനം 150 കോടി രൂപയില്‍ നിന്നും 200 കോടിരൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു.

Related posts

എസ്എസ്എൽസി; ഉപരിപഠന യോ​ഗ്യത നേടിയ മുഴുവൻ പേർക്കും പഠനാവസരം ഒരുക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

കൽക്കരി ഇറക്കുമതിക്ക്‌ കേന്ദ്രസര്‍ക്കാര്‍ ; 2015നുശേഷം ആദ്യം

Aswathi Kottiyoor

പവര്‍കട്ട് ഒഴിവാക്കാന്‍ ശ്രമിക്കും: മന്ത്രി കൃഷ്ണൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox