കോവിഡ് മാർഗനിർദേശവുമായി എയർ ഇന്ത്യ. യുഎഇയിൽനിന്നും ഇന്ത്യയിലേക്ക് വരുന്നവർ വാക്സിൻ സ്വീകരിച്ചെന്ന് ഉറപ്പുവരുത്തണമെന്ന് നിർദേശിച്ചു.
യാത്രാസമയത്ത് മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹ്യ അകലവും പാലിക്കണം. നാട്ടിലെത്തിയശേഷം കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അടുത്ത ആരോഗ്യകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ പോസ്റ്റ് എറൈവൽ റാൻഡം പരിശോധനയ്ക്ക് വിധേയരാക്കില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി.