22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സ്‌റ്റേറ്റ്‌ ബാങ്കിനും മരണമണി ; സ്വകാര്യവൽക്കരണ വേഗം കൂട്ടി
Kerala

സ്‌റ്റേറ്റ്‌ ബാങ്കിനും മരണമണി ; സ്വകാര്യവൽക്കരണ വേഗം കൂട്ടി

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐയുടെ സ്വകാര്യവൽക്കരണ നടപടികൾ ഊർജിതമാക്കി. ശാഖകൾ പൂട്ടിയും ജീവനക്കാരെ കുറച്ചും ചെറുകിട ബിസിനസുകൾ ഇല്ലതാക്കിയുമാണ്‌ ബാങ്ക്‌ സ്വകാര്യവൽക്കരണത്തിന്‌ ആക്കംകൂട്ടുന്നത്‌. സ്വകാര്യവൽക്കരണത്തിനുള്ള മുഖ്യകടമ്പയായ കൂടുതൽ ശാഖകൾ അടച്ചുപൂട്ടലിനായി സെയിൽസ്‌ ഫോഴ്‌സ്‌ രൂപീകരണം ത്വരിതപ്പെടുത്തി. സ്ഥിരം ജീവനക്കാരെ മാർക്കറ്റിങ്‌ ജീവനക്കാരായി മാറ്റുന്നതിനാണ്‌ മൾട്ടി പ്രോഡക്ട്‌ സെയിൽസ്‌ ഫോഴ്‌സ്‌ രൂപീകരണം. പരീക്ഷണമേഖലയായ കേരളത്തിൽ 1200 ജീവനക്കാരെ ഫോഴ്‌സിലേക്കു മാറ്റി.

അസോസിയറ്റ്‌ ബാങ്കുകളുടെ ലയനത്തോടെ എസ്‌ബിഐയുടെ 11,205 ശാഖ പൂട്ടി. 90 ശതമാനവും ഗ്രാമീണമേഖലയിലാണ്‌. ഇടപാടുകാരെ ബാങ്കിന്റെ 22,219 ശാഖകളിലേക്കു മാറ്റി. ഇതോടെ ഭൂരിപക്ഷംപേരും ബാങ്കുമായുള്ള ബന്ധം ഉപേക്ഷിച്ചു. അനാദായകരായ ഇടപാടുകാർ ഒഴിഞ്ഞെന്നാണ്‌ സ്വകാര്യവൽക്കരണത്തിന്റെ വക്താക്കൾ ഇതിനെ വിശേഷിപ്പിച്ചത്‌. ബാങ്ക്‌ ലയനത്തിനുമുമ്പ്‌ 15,000ൽപ്പരം ജീവനക്കാരെ സ്വയംവിരമിക്കൽവഴി ഒഴിവാക്കി. ലയനശേഷം 30,000 ക്ലറിക്കൽ തസ്‌തികയിൽ നിയമനമില്ലാതാക്കി. കുറവുവരുന്ന ജീവനക്കാരുടെ ജോലികൾക്ക്‌ പുറംകരാറുമാക്കി. ഇതിനായി സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓപ്പറേഷൻസ്‌ സപ്പോർട്ട്‌ സർവീസസ്‌ (എസ്‌ബിഒഎസ്‌എസ്‌) എന്ന സ്വകാര്യസ്ഥാപനം രൂപീകരിച്ചു.

ഉടമസ്ഥത കൈവിടുന്നു
ബാങ്കിന്റെ 56.92 ശതമാനം ഓഹരി മാത്രമാണ്‌ കേന്ദ്ര സർക്കാരിൽ അവശേഷിക്കുന്നത്‌. പ്രവർത്തനങ്ങൾ 22 സബ്‌സിഡിയറി കമ്പനികളിലേക്കു മാറ്റി. എസ്‌ബിഐക്ക്‌ ഹോൾഡിങ്‌ കമ്പനി പദവി മാത്രമായി. ഈ സബ്‌സിഡിയറികളുടെ ഓഹരി വാങ്ങിക്കൂട്ടുന്നത്‌ വൻകിട കോർപറേറ്റുകളാണ്‌. റിലയൻസുമായി ചേർന്ന്‌ ആരംഭിച്ച ജിയോ പേയ്‌മെന്റ്‌ ബാങ്കിൽ എസ്‌ബിഐ ഓഹരി 30 ശതമാനമാണ്‌.

ചെറുകിട വായ്‌പയ്‌ക്ക്‌ പുറംകരാർ
ചെറുകിട കാർഷികവായ്‌പ വിതരണവും ബാങ്ക്‌ കൈവിട്ടു. അദാനി ക്യാപിറ്റൽ കമ്പനിയുമായി തുടങ്ങിവച്ച കരാർ മാതൃകയിൽ നിരവധി സ്വകാര്യ കമ്പനികളുമായി കരാറുണ്ടാക്കി. കോ ലെൻഡിങ്‌ സംവിധാനത്തിനും തുടക്കമിട്ടു. ഭവനവായ്‌പ വിതരണവും സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചുതുടങ്ങി.

Related posts

തൃശൂരില്‍ ഓട്ടോയും ആംബുലന്‍സും കൂട്ടിയിടിച്ച് ഒരു മരണം; മൂന്നുപേര്‍ക്ക് പരിക്ക്

Aswathi Kottiyoor

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട

Aswathi Kottiyoor

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ വിജയോത്സവം – 2022 സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox