24.3 C
Iritty, IN
October 6, 2024
  • Home
  • Iritty
  • സഞ്ചാരികളെ കാത്ത് പഴശ്ശി ഉദ്യാനം; ശിശിരോത്സവത്തിന് തുടക്കം
Iritty

സഞ്ചാരികളെ കാത്ത് പഴശ്ശി ഉദ്യാനം; ശിശിരോത്സവത്തിന് തുടക്കം

ഇ​രി​ട്ടി: ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്റെ കീ​ഴി​ലു​ള്ള പ​ഴ​ശ്ശി ഉ​ദ്യാ​ന​ത്തി​ൽ ശി​ശി​രോ​ത്സ​വം തു​ട​ങ്ങി. ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ലാ-​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം പു​തി​യ നാ​ലു​ത​രം റൈ​ഡു​ക​ൾ​കൂ​ടി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പെ​റ്റ് സ്റ്റേ​ഷ​ൻ ഇ​രി​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൻ ശ്രീ​ല​ത​യും വാ​ട്ട​ർ റോ​ള​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കെ. ​ബ​ഷീ​റും നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്‌​സ​ൻ പി.​കെ. ബ​ൽ​ക്കീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ന​ജ്മു​ന്നി​സ, ആ​ർ. രാ​ജ​ൻ, വി. ​ശോ​ഭ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ഡ്വ​ഞ്ച​ർ റോ​പ്, റോ​പ്പി​ലൂ​ടെ ന​ട​ക്ക​ലും സൈ​ക്ലി​ങ്ങും ക​മാ​ന്റോ​നെ​റ്റ്, ആ​കാ​ശ​ത്തൊ​ട്ടി​ൽ, വാ​ട്ട​ർ റോ​ള​ർ, ആ​കാ​ശ​ത്തോ​ണി, കു​ട്ടി​ക​ൾ​ക്കാ​യി ട്രെ​യി​ൻ, പെ​ഡ​ൽ കി​ഡ്‌​സ് ബോ​ട്ടി​ങ്, മേ​രി ഗോ ​റൗ​ണ്ട്, ജം​ബി​ങ്, ഷൂ​ട്ടി​ങ്, അ​മ്പെ​യ്ത്ത് തു​ട​ങ്ങി​യ 20 ത​രം റൈ​ഡു​ക​ൾ​ക്കൊ​പ്പം പു​തു​താ​യി ബോ​ട്ടി​ങ്, പെ​റ്റ് സ്റ്റേ​ഷ​ൻ, ബം​പ​ർ കാ​ർ, വാ​ട്ട​ർ സോ​ർ​ബി​ങ് എ​ന്നി​വ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഊ​ഞ്ഞാ​ലു​ക​ൾ, പ​ല​ത​രം ഗെ​യി​മു​ക​ൾ ഉ​ൾ​പ്പെ​ടെ ഗാ​ർ​ഡ​നി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ലാ-​സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന ആം​ഫി തി​യ​റ്റ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് വേ​ദി​യാ​വു​ക​യാ​ണ്. ശി​ശി​രോ​ത്സ​വ​കാ​ല​ത്ത് ഗാ​ന​മേ​ള, സാം​സ്‌​കാ​രി​ക സാ​യാ​ഹ്നം, മാ​ജി​ക്ക് ഷോ, ​നാ​ട്ട​റി​വ് പാ​ട്ടു​ക​ൾ, മാ​പ്പി​ള​പ്പാ​ട്ട്, കോ​മ​ഡി ഷോ, ​പു​സ്ത​കോ​ത്സ​വം, കൃ​ഷി​പാ​ഠ​ശാ​ല, മാ​ർ​ഗ​ദ​ർ​ശി സം​രം​ഭ​ക​ത്വ പാ​ഠ​ശാ​ല, കു​ടും​ബ​ശ്രീ മേ​ള, ന്യൂ ​ഇ​യ​ർ രാ​വ്, പ്ര​ഭാ​ഷ​ണം, പ്ര​തി​ഭ സം​ഗ​മം, രു​ചി​യ​റി​വു​ക​ൾ, ചി​ത്ര​ക​ലാ​മേ​ള, ക​ര​കൗ​ശ​ല വി​പ​ണ​ന​മേ​ള, ക​ലാ-​സാ​ഹി​ത്യ-​വൈ​ജ്ഞാ​നി​ക പ്ര​തി​ഭ​ക​ൾ​ക്ക് ആ​ദ​രം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കു​ട്ടി​ക​ളു​ടെ വി​വി​ധ റൈ​ഡ​റു​ക​ൾ, ഫു​ഡ്കോ​ർ​ട്ട്, സ​സ്യ-​ഫ​ല-​പു​ഷ്പ പ്ര​ദ​ർ​ശ​ന​വും ശി​ശി​രോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജി​ല്ല​ക്ക​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് പ​ഴ​ശ്ശി​യി​ൽ എ​ത്തു​ന്ന​ത്.

Related posts

പെരുമ്പാടിയിൽ കാർ മരത്തിലിടിച്ച് വ്യാപാരി മരിച്ചു.

Aswathi Kottiyoor

മാക്കൂട്ടത്തെ ആരോഗ്യവകുപ്പിന്റെ ചെക്പോസ്റ്റ് അടച്ചു –

Aswathi Kottiyoor

സൗജന്യ ക്യാൻസർ നിർണയ ക്യാമ്പ് നടത്തി

Aswathi Kottiyoor
WordPress Image Lightbox