26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കാപ്പ കര്‍ശനമാക്കാന്‍ നിര്‍ദേശം
Kerala

കാപ്പ കര്‍ശനമാക്കാന്‍ നിര്‍ദേശം

സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നാ​യി കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ കേ​ര​ള ആ​ന്‍റി സോ​ഷ്യ​ല്‍ ആ​ക്ടി​വി​റ്റീ​സ് പ്രി​വ​ന്‍​ഷ​ന്‍ ആ​ക്ട് അ​ഥ​വാ കാ​പ്പ കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി പ്ര​യോ​ഗി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. സ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​വും ആ​ക്ര​മ​ണ​വും വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​പ്പ നി​യ​മം ശ​ക്ത​മാ​യി പ്ര​യോ​ഗി​ക്കാ​ന്‍ നി​ര്‍​ദേ​ശം.

എ​ന്നാ​ല്‍ നി​സാ​ര സം​ഭ​വ​ങ്ങ​ളി​ല്‍ കാ​പ്പ ചു​മ​ത്തു​ന്ന പോ​ലീ​സി​ന്‍റെ ന​ട​പ​ടി പാ​ടി​ല്ലെ​ന്നു സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ചീ​ഫ് സെ​ക്ര​ട്ട​റി വി​ളി​ച്ചു​ചേ​ര്‍​ന്ന ഓ​ണ്‍​ലൈ​ന്‍ മീ​റ്റിം​ഗി​ലാ​ണ് തീ​രു​മാ​നം. കാ​പ്പ സം​ബ​ന്ധി​ച്ചു പോ​ലീ​സി​ന്‍റെ പ​രാ​തി​ക​ള്‍​ക്കും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

സി​ആ​ര്‍​പി​സി 107 ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നും ത​ട​ങ്ക​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ ഒ​രു​മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്കാ​നും സ​ര്‍​ക്കാ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രോ​ട് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ജാ​മ്യ വ്യ​വ​സ്ഥ​ക​ള്‍ പ​രി​ശോ​ധി​ക്കാ​നും പ്ര​തി​ക​ള്‍ കൂ​ടു​ത​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​ത് ത​ട​യാ​നും‍ അ​വ പ​ര്യാ​പ്ത​മാ​ണെ​ങ്കി​ല്‍, പ്ര​തി​ക​ള്‍​ക്കെ​തി​രേ കാ​പ്പ ചു​മ​ത്ത​രു​തെ​ന്നും പോ​ലീ​സി​നോ​ടും സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കാ​പ്പ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ പി​ന്നോ​ട്ടു പോ​കു​ന്നു​വെ​ന്ന പോ​ലീ​സി​ന്‍റെ പ​രാ​തി സ​ര്‍​ക്കാ​രി​നു ല​ഭി​ച്ചി​രു​ന്നു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ള്‍ കാ​പ്പ ചു​മ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ല്കു​ന്ന ശി​പാ​ര്‍​ശ​ക​ള്‍ ഭൂ​രി​ഭാ​ഗ​വും ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ നി​ര​സി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രാ​തി ഉ​യ​ര്‍​ന്ന​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ള്‍ ഈ ​വ​ര്‍​ഷം 734 നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു, അ​തി​ല്‍ 245 എ​ണ്ണം മാ​ത്ര​മാ​ണ് ക​ള​ക്ട​ര്‍​മാ​ര്‍ അം​ഗീ​ക​രി​ച്ച​ത്. ഇ​തു​മൂ​ലം സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ അ​ഴി​ഞ്ഞാ​ടു​ക​യാ​ണെ​ന്ന അ​ഭി​പ്രാ​യം പോ​ലീ​സ് ഉ​യ​ര്‍​ത്തി​യി​രു​ന്നു.

ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി​യു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ന്ന​ത്. നി​ശ്ചി​ത കാ​ല​യ​ള​വി​നു​ള്ളി​ല്‍ മൂ​ന്നു ക്രി​മി​ന​ല്‍ കേ​സി​ല്‍​പെ​ടു​ന്ന​വ​ര്‍​ക്കെ​തി​രേ​യാ​ണ് കാ​പ്പ ചു​മ​ത്തു​ന്ന​ത്. പ്ലീ​ഡ​ര്‍​മാ​രു​ടെ​യും നി​യ​മ​വ​കു​പ്പി​ന്‍റെ​യും അ​ഭി​പ്രാ​യം തേ​ടി​യ ശേ​ഷ​മാ​ണ് ക​ള​ക്ട​ര്‍ അ​നു​മ​തി ന​ല്‍​കു​ക.

അ​ഞ്ചു​വ​ര്‍​ഷം ശി​ക്ഷ​കി​ട്ടാ​വു​ന്ന ഒ​രു കേ​സ്, ഒ​ന്നു മു​ത​ല്‍ അ​ഞ്ചു വ​ര്‍​ഷം വ​രെ ശി​ക്ഷി​ക്കാ​വു​ന്ന ര​ണ്ടു കേ​സു​ക​ള്‍ എ​ന്നി​വ​യോ മൂ​ന്ന് കേ​സു​ക​ള്‍ വി​ചാ​ര​ണ​ഘ​ട്ട​ത്തി​ലോ ആ​ണെ​ങ്കി​ലാ​ണ് കാ​പ്പ ചു​മ​ത്താ​നാ​വു​ക. ഏ​ഴു​വ​ര്‍​ഷ​ത്തെ ക്രി​മി​ന​ല്‍ ച​രി​ത്ര​വും പ​രി​ശോ​ധി​ക്കും. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍ ത​ട​ങ്ക​ല്‍ നി​ര​ക്ക് വ​ള​രെ കു​റ​വാ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം.

ത​ട​ങ്ക​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ നി​സാ​ര കേ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തും ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ കാ​പ്പ ചു​മ​ത്തു​ന്ന​തി​ല്‍​നി​ന്നും പി​ന്‍​തി​രി​യാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

പ​രാ​തി​ക്കാ​രി​ല്ലാ​തെ പോ​ലീ​സ് സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന കേ​സു​ക​ളി​ലും ഗു​ണ്ട വി​രു​ദ്ധ​നി​യ​മ​മാ​യ കാ​പ്പ ചു​മ​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ആ​ളു​ക​ളെ കു​ടു​ക്കാ​നാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ചി​ല​രെ​ങ്കി​ലും ഇ​തു ദു​രു​പ​യോ​ഗി​ച്ചേ​ക്കാം എ​ന്നാ​ണ് ഉ​യ​രു​ന്ന ആ​ശ​ങ്ക.

Related posts

മുസ്ലിം കുടുംബങ്ങളില്‍ കുട്ടികള്‍ കുറയുന്നു ; ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോര്‍ട്ട്

Aswathi Kottiyoor

താരദമ്പതികൾക്കായി വാടകഗർഭം ധരിച്ചത് നയൻതാരയുടെ ബന്ധുവായ മലയാളി യുവതി: റിപ്പോർട്ട്.

Aswathi Kottiyoor

കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ ധീര ജവാൻ അജേഷ് മുണ്ടുചിറക്കൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും

Aswathi Kottiyoor
WordPress Image Lightbox