24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ബഫർ സോൺ: സു​പ്രീം​കോ​ട​തി​യിൽ ക​ക്ഷിചേ​രാ​ൻ ന​ട​പ​ടി
Kerala

ബഫർ സോൺ: സു​പ്രീം​കോ​ട​തി​യിൽ ക​ക്ഷിചേ​രാ​ൻ ന​ട​പ​ടി

വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ലു​​​ള്ള ജ​​​ന​​​വാ​​​സമേ​​​ഖ​​​ല​​​ക​​​ളെ പ​​​രി​​​സ്ഥി​​​തിലോ​​​ല മേ​​​ഖ​​​ല​​​യി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള കേ​​​സി​​​ൽ ക​​​ക്ഷി ചേ​​​രാ​​​നു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന്‍റെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി.

വ​​​നം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​ആ​​​ർ. ജ്യോ​​​തി​​​ലാ​​​ൽ, സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്റ്റാ​​​ൻ​​​ഡിം​​​ഗ് കോ​​​ണ്‍​സ​​​ൽ, പ​​​രി​​​സ്ഥി​​​തി ലോ​​​ല മേ​​​ഖ​​​ലാ കേ​​​സി​​​ൽ കേ​​​ര​​​ള​​​ത്തി​​​നു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​കു​​​ന്ന മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ജ​​​യ്ദീ​​​പ് ഗു​​​പ്ത, അ​​​ഡ്വക്ക​​​റ്റ് ജ​​​ന​​​റ​​​ൽ എ​​​ന്നി​​​വ​​​രു​​​മാ​​​യി ഇ​​​ന്ന​​​ലെ ച​​​ർ​​​ച്ച ന​​​ട​​​ത്തി.

ജ​​​നു​​​വ​​​രി അ​​​ഞ്ചി​​​ന​​​കം ഇ​​​തു​​​വ​​​രെ കേ​​​ര​​​ളം സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണു സ്വീ​​​ക​​​രി​​​ക്കു​​​ക.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​തി​​​നു തൊ​​​ട്ടു മു​​​ൻ​​​പു​​​വ​​​രെ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ട​​​ക്കം കേ​​​ര​​​ളം സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ഫ​​​യ​​​ൽ ചെ​​​യ്യും. ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളെ പ​​​രി​​​സ്ഥി​​​തിലോ​​​ല മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യമുന്ന​​​യി​​​ച്ചു കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ ഫ​​​യ​​​ൽ ചെ​​​യ്ത കേ​​​സി​​​ലാ​​​ണു കേ​​​ര​​​ളം ക​​​ക്ഷിചേ​​​രാനൊ​​​രു​​​ങ്ങു​​​ന്ന​​​ത്.

ഡ​​​ൽ​​​ഹി​​​യി​​​ലു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​തി​​​ൽ പ​​​രി​​​സ്ഥി​​​തിലോ​​​ല മേ​​​ഖ​​​ല​​​യും ച​​​ർ​​​ച്ച​​​യാ​​​യേ​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വാ​​​യ്പാപ​​​രി​​​ധി ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന പ്ര​​​ധാ​​​ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ കാ​​​ണു​​​ന്ന​​​ത്.

ഇ​​​തോ​​​ടൊ​​​പ്പം നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കു​​​ന്ന ബി​​​ല്ലു​​​ക​​​ൾ ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കു​​​ന്ന ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ന്‍റെ നി​​​ല​​​പാ​​​ടും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ നരേന്ദ്ര മോദിയു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ടു​​​ത്തു​​​മെ​​​ന്ന സൂ​​​ച​​​ന​​​ക​​​ളു​​​മു​​​ണ്ട്.

Related posts

അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടി, അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി

Aswathi Kottiyoor

കാർഷികോത്പന്ന സംസ്‌കരണത്തിന് വൈദ്യുതി നിരക്കിൽ ഇളവ് അനുവദിക്കണം; മന്ത്രി കെ കൃഷ്ണൻ കുട്ടി

Aswathi Kottiyoor

ഹൗസ് സർജൻമാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കും; വാര്‍ഡുകളില്‍ ഇനി കൂട്ടിരിപ്പുകാര്‍ ഒരാള്‍ മാത്രമാക്കും

Aswathi Kottiyoor
WordPress Image Lightbox