മുംബൈ: ഓഹരി വിപണിയില്‍ രണ്ടാം ദിവസവും മുന്നേറ്റം. 2022 പിന്നിടാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ നിഫ്റ്റി വീണ്ടും 18,100 കടന്നു. എഫ്എംസിജി ഒഴികെയുള്ള ഓഹരികളില്‍ നിക്ഷേപക താല്‍പര്യം പ്രകടമായിരുന്നു. സെന്‍സെക്‌സ് 361.01 പോയന്റ് ഉയര്‍ന്ന് 60,927.43ലും നിഫ്റ്റി 117.70 പോയന്റ് നേട്ടത്തില്‍ 18,132.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോളതലത്തില്‍ പ്രതികൂല റിപ്പോര്‍ട്ടുകളൊന്നും വരാതിരുന്നതാണ് വിപണിക്ക് ആശ്വാസമായത്. കഴിഞ്ഞയാഴ്ചയിലെ തകര്‍ച്ചയില്‍നിന്ന് നേരിയതോതില്‍ തിരിച്ചുകയറുകയാണ്. എഫ്എംസിജി ഒഴികെയുള്ള സെക്ടറുകളിലെ ഓഹരികളില്‍ റീട്ടെയില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചു. ദിനവ്യാപാരത്തിനിടെ മുഴുവന്‍ സമയവും വിപണിക്ക് നേട്ടത്തില്‍ തുടരനായി.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, നെസ് ലെ ഇന്ത്യ, ഐടിസി, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.